നെതർലൻഡ്സ് : മനുഷ്യരക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയതായി ഗവേഷകര്‍. നെതർലൻഡ്സിലെ വ്രിജെ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിലാണ് രക്തത്തില്‍ പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. പഠനത്തിനായി പരിശോധിച്ച 77 ശതമാനം പേരിലും രക്തത്തില്‍ പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയത് ആശങ്കയുണര്‍ത്തുന്നതാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 22 പേരിലാണ് പഠനം നടത്തിയത്.
ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പ്ലാസ്റ്റിക് ശരീരത്തിലേക്ക് കയറുന്നുണ്ടെന്നാണ് പഠനം കാണിക്കുന്നതെന്നും ഈ പഠനത്തെ ഗൗരവമായി പരിഗണിക്കണമെന്നും ആംസ്റ്റര്‍ഡാമിലെ ഇക്കോടോക്സിക്കോളജി പ്രൊഫസര്‍ ഡിക്ക് വെതാക്ക് പറഞ്ഞു.
പോളിപ്രൊപ്പിലിന്‍, പോളിസ്റ്റൈറൈന്‍, പോളിമീഥൈല്‍ മെതാക്രിലേറ്റ്, പോളിത്തിലീന്‍, പോളിത്തിലീന്‍ ടെറഫ്താലേറ്റ് എന്നിങ്ങനെ അഞ്ച് തരം പ്ലാസ്റ്റിക്കുകളുടെ കണികകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
പഠനം നടത്തിയ 22 പേരുടെ രക്തസാമ്ബിളുകളില്‍ 17 എണ്ണത്തിലും പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തി.
ഇത് ഏതെങ്കിലും വിധത്തിൽ ആരോഗ്യത്തെ ബാധിക്കുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല .