Friday, October 18, 2024

HomeMain Storyയുപിയില്‍ ചരിത്രം രചിച്ച് യോഗി സത്യപ്രതിജ്ഞ ചെയ്തു

യുപിയില്‍ ചരിത്രം രചിച്ച് യോഗി സത്യപ്രതിജ്ഞ ചെയ്തു

spot_img
spot_img

ലഖ്നൗ: തുടര്‍ച്ചയായ രണ്ടാം തവവണയും യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലഖ്നൗവിലെ വാജ്പേയ് സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം വാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, തുടങ്ങി നിരവധി മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തി. കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക് എന്നിവര്‍ യോഗി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിമാര്‍. 52 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉള്ളത്.

403 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി എന്‍ഡിഎ സഖ്യം 274 സീറ്റുകള്‍ നേടിയാണ് വീണ്ടും യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയത്. ബിജെപി 41 ശതമാനം വോട്ടുവിഹിതം സ്വന്തമാക്കി. ഇതോടെ കഴിഞ്ഞ 37 വര്‍ഷത്തിനിടെ, സംസ്ഥാനത്ത് ഭരണകാലാവധി തികച്ചു വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയായി യോഗി മാറി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments