Friday, October 18, 2024

HomeUS Malayaleeചരിത്രം കുറിക്കാൻ കെ എച് എൻ എ ശുഭാരംഭം

ചരിത്രം കുറിക്കാൻ കെ എച് എൻ എ ശുഭാരംഭം

spot_img
spot_img


അനിൽ ആറന്മുള

കെ.എച്ച്.എന്‍.എ കണ്‍‌വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം മാര്‍ച്ച് 26-ന് ശനിയാഴ്ച. സ്റ്റാഫോര്‍ഡിലെ സെൻറ് ജോസഫ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ കോൺസൽ ജനറൽ ഓഫ് ഇന്ത്യ അസിം ആർ മഹാജൻ,  സിനിമാ താരം രമേഷ് പിഷാരടി, നടി അനുശ്രീ , ഡോ. ദർശന മനയത്ത്(യൂണി. ഓഫ് ടെക്സാസ് ഓസ്റ്റിൻ), ഡോ. അരുൺ വർമ്മ (പ്രസിഡണ്ട് സീതാറാം ഫൌണ്ടേഷൻ യു എസ് എ) എന്നിവർ വിശിഷ്ട   അതിഥികളായിരിക്കും. .ചെണ്ടമേളം, താലപ്പൊലി, മെഗാതിരുവാതിര എന്നീ ഇനങ്ങളോടെ വർണാഭമായ ചടങ്ങായിരിക്കും നടക്കുക

ആഗോള ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെ 2001 ൽ യു.എസിൽ സ്ഥാപിതമായ സംഘടനയാണ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ ) . സ്ഥാപിതമായ നാൾ മുതൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ ജീവകാരുണ്യ- സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തി വരുന്നു.

സന്നദ്ധ പ്രവർത്തനങ്ങളുടെ സാക്ഷാത്കാരത്തിനായി മൈഥിലി മാ, സേവ ഫോറം , ടെമ്പിൾ ബോർഡ്‌, യൂത്ത് ഫോറം, വനിത സമിതി, സീനിയർ ഫോറം, ഹൈ കോർ കമ്മിറ്റി തുടങ്ങി വിവിധ ഉപസമിതികളും കെ എച്ച് എൻ എ രൂപീകരിച്ചിട്ടുണ്ട്. വേദിക് യൂണിവേഴ്സിറ്റി, യോഗ സ്കൂൾ ,  എന്നിവയുടെ പ്രവർത്തനങ്ങളും കെ എച്ച് എൻ എയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്ന്ന് പ്രസിഡന്റ് ജികെ പിള്ള, കൺവെൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള, ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോ. രാംദാസ് പിള്ള എന്നിവർ പറഞ്ഞു. 

ഹൂസ്റ്റണിൽ നടക്കുന്ന കെ എച്ച് എൻ എ  2023  കൺവെൻഷനോടനുബന്ധിച്ച്   ജഗദ്ഗുരുസ്വാമി സത്യാനന്ദ സരസ്വതി വിഭാവനം ചെയ്ത വേൾഡ് ഹിന്ദുപാർലമെന്റ് എന്ന സങ്കല്പ സാക്ഷാത്ക്കാരത്തിന്  തുടക്കം കുറിക്കും.  ലോകത്തെമ്പാടുമുള്ള ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിനും പുതിയ ദിശാബോധം നൽകുന്നതിനുമായി വേൾഡ് ഹിന്ദു പാർലമെന്റ് രൂപീകരിക്കണമെന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ ആഗ്രഹമാണ് കൺവൻഷനോടു കൂടി യാഥാർത്ഥ്യമാവുന്നത്. ലോകമെമ്പാടുമുള്ള ഹിന്ദു സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തി ആദ്യ ഉച്ചകോടി യാഥാർത്ഥ്യമാക്കുകയെന്നതും ലക്ഷ്യമാണ്. ഹിന്ദുക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വിവിധ തലങ്ങളുള്ള ഒരു പൊതുവേദി ഉയർത്തി കൊണ്ടുവരുവാനും ഉച്ചകോടി ഉദ്ദേശിക്കുന്നു.

യൂറോപ്പ്, യു.കെ മറ്റ് ലോക രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലെ ഹിന്ദു പ്രസ്ഥാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, അവരുമായി ബന്ധം സ്ഥാപിക്കുക, പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ ഹിന്ദു പാർലമെന്റിന്റെ ഭാഗഭാക്കാക്കി 2023 ൽ അരങ്ങേറുന്ന ആഗോള ഹിന്ദു സമ്മേളനം നടത്തുക എന്നതാണ് ഉദ്ദേശ്യ ലക്ഷ്യങ്ങൾ .  വേൾഡ് ഹിന്ദു പാർലമെന്റ് ആദ്യ ഉച്ചകോടിയിൽ ലോക രാഷ്ട്രങ്ങളിലെ ഹിന്ദു ഭരണാധികാരികൾ, രാഷ്ട്രീയ പ്രമുഖർ, സാംസ്കാരിക നായകർ, സന്യാസിവര്യൻമാർ തുടങ്ങിയവർ ക്ഷണിതാക്കളായിരിക്കും.

കുറഞ്ഞത് അറുപത് രാജ്യങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പ്രതിനിധികളായി എത്തും. ചിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനമുയർത്തി അഭിസംബോധന ചെയ്ത ചരിത്ര സമ്മേളനത്തിന് ശേഷം ഹിന്ദു ജനതക്ക് ഉണർവേകുന്ന മഹാ സംഭവമായി  വേൾഡ് ഹിന്ദു പാർലമെന്റ് ഉച്ചകോടിയെ മാറ്റി തീർക്കുവാനുള്ള സംരംഭങ്ങൾക്കാണ് കെ എച്ച് എൻ എ തുടക്കം കുറിച്ചിരിക്കുന്നത് എന്ന് രഞ്ജിത് പിള്ള പറഞ്ഞു.
ഹിന്ദു ഐക്യം എന്ന സ്വപ്നം മനസ്സിൽ താലോലിക്കുന്ന  എല്ലാവരും  ഈ ശുഭാരംഭത്തിൽ പങ്കെടുക്കണമെന്ന് ശ്രി ജി കെ പിള്ള അഭ്യർഥിച്ചു പ്രത്യേകിച്ചും ഹ്യൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും ഉള്ളവർ. ശുഭാരംഭത്തോടനുബന്ധിച്ചു കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments