Friday, October 18, 2024

HomeAmericaവധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതിയുടെ പാസ്റ്റർക്ക് പ്രാര്‍ഥന നടത്താന്‍ കോടതി അനുമതി

വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതിയുടെ പാസ്റ്റർക്ക് പ്രാര്‍ഥന നടത്താന്‍ കോടതി അനുമതി

spot_img
spot_img


വാഷിങ്ടന്‍ ഡി.സി : വധശിക്ഷയ്ക്കു വിധേയനാകുന്ന പ്രതിയുടെ സ്പിരിച്വല്‍ അഡ്വൈസര്‍ക്ക് ചേംമ്ബറില്‍ പ്രവേശിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും, ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും അനുമതി നല്‍കി സുപ്രീംകോടതി.
ജോണ്‍ റമിറസ് എന്ന കുറ്റവാളിയുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.

വധശിക്ഷ നടപ്പാക്കുമ്ബോള്‍ പാസ്റ്റര്‍ക്ക് ചേംമ്ബറില്‍ പ്രവേശിക്കാമെന്നും, എന്നാല്‍ പ്രാര്‍ഥിക്കുന്നതിനോ, പ്രതിയെ സ്പര്‍ശിക്കുന്നതിനോ അനുമതി നിഷേധിക്കണമെന്നുമുള്ള ടെക്‌സസ് സംസ്ഥാനത്തിന്‍റെ ആവശ്യമാണ് സുപ്രീംകോടതി തള്ളികളഞ്ഞത്. വധശിക്ഷ എന്ന് നടപ്പാക്കുമെന്ന് തീരുമാനമായില്ല.

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സിന്‍റെ അഭിപ്രായത്തെ എട്ടു ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ ജഡ്ജി ക്ലേരന്‍സ് തോമസ് വിയോജിപ്പു രേഖപ്പെടുത്തി. 2004 ല്‍ കവര്‍ച്ചക്കിടയില്‍ കോര്‍പസ് ക്രിസ്റ്റി കണ്‍വീനിയന്‍സ് സ്റ്റോര്‍ ജീവനക്കാരനെ 29 തവണ കുത്തികൊലപ്പെടുത്തിയ കേസിലാണ് ജോണ്‍ റമിറസിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 1.25 ഡോളറിനുവേണ്ടിയായിരുന്നു കൊലപാതകം.

പി.പി. ചെറിയാന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments