Friday, October 18, 2024

HomeWorldരണ്ടാം ഘട്ടത്തിൽ മിസൈലുകള്‍ വർഷിച്ച് റഷ്യ തുടങ്ങി: പ്രതിരോധം ശക്തമാക്കി യുക്രൈനും

രണ്ടാം ഘട്ടത്തിൽ മിസൈലുകള്‍ വർഷിച്ച് റഷ്യ തുടങ്ങി: പ്രതിരോധം ശക്തമാക്കി യുക്രൈനും

spot_img
spot_img

കീവ്: രണ്ടാം ഘട്ട യുദ്ധം ആരംഭിക്കുന്നതിന്റെ തെളിവുകൾ പുറത്ത്. ശനിയാഴ്ച യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നപ്പോള്‍, കരിങ്കടലിലെ ഒരു കപ്പലില്‍ നിന്ന് റഷ്യന്‍ സൈന്യം കലിബര്‍ മിസൈല്‍ പ്രയോഗിച്ച വിവരങ്ങൾ പുറത്തുവരുന്നു.

യുക്രൈന്റെ ആയുധശേഖരം നശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

യുക്രെയ്നിന്റെ പടിഞ്ഞാറന്‍ പകുതിയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന സൈറ്റോമിര്‍ നഗരത്തില്‍ റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം രണ്ട് യുക്രേനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും വിവരങ്ങള്‍ വരുന്നുണ്ട് .

റിപ്പബ്ലിക് മീഡിയ നെറ്റ്‌വര്‍ക്ക് പുറത്തുവിട്ട ദൃശ്യങ്ങളില്‍ രണ്ട് ഡ്രോണുകള്‍ ആകാശത്ത് പ്രവര്‍ത്തിക്കുമ്ബോള്‍ വെടിവച്ചതായി കാണിക്കുന്നു. റഷ്യക്കെതിരായ യുക്രെയ്ന്‍ പോരാട്ടത്തില്‍ ഡ്രോണുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

യുക്രെയ്ന്‍ സൈന്യത്തെ നശിപ്പിക്കുന്ന വീഡിയോകള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം നിരന്തരം പുറത്തുവിടുന്നുണ്ട്. തങ്ങളുടെ ചെറുത്തുനില്‍പ്പ് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോകള്‍ യുക്രെയ്നും ഇടയ്ക്കിടെ പുറത്തുവിടുന്നുണ്ട്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് റഷ്യ യുദ്ധം കടുപ്പിക്കുകയാണ് എന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments