Thursday, December 26, 2024

HomeAmericaചീങ്കണ്ണിയെ തട്ടി കാര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, റോഡില്‍ നിന്നും തെന്നി കാര്‍ കുഴിയിലേക്ക് തലകീഴായി...

ചീങ്കണ്ണിയെ തട്ടി കാര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, റോഡില്‍ നിന്നും തെന്നി കാര്‍ കുഴിയിലേക്ക് തലകീഴായി മറിഞ്ഞു

spot_img
spot_img



പി പി ചെറിയാൻ

ഫ്‌ളോറിഡ: റോഡിനു കുറുകെ കിടന്നിരുന്ന പതിനൊന്നടി വലിപ്പമുള്ള ചീങ്കണ്ണിയെ തട്ടി തെന്നി മാറിയ കാര്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

ടാമ്ബയിലെ ലിത്തിയായിലാണ് സംഭവം. 59 വയസ്സുള്ള ജോണ്‍ ഹോപ്കിന്‍സാണ് വാഹനം ഓടിച്ചിരുന്നത്.

വെളിച്ചകുറവുമൂലം റോഡിനു കുറുകെ കിടന്നിരുന്ന ചീങ്കണ്ണിയെ കാണാന്‍ കഴിയാത്തതായിരിക്കാം അപകട കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. റോഡില്‍ നിന്നും തെന്നിപ്പോയ കാര്‍ കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. രാവിലെ അതുവഴി വന്ന യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ട കാര്‍ കണ്ടത്. പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ കാറില്‍ മരിച്ച നിലയിലായിരുന്നു. അല്‍പം മാറി ചീങ്കണ്ണി ചത്തു കിടക്കുന്നതും കണ്ടെത്തി.

ഇത്തരത്തിലുള്ള അപകടം ആദ്യമാണെന്ന് ഹൈവേ പോലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments