ഷാങ്ഹായ്: ചൈനയെ പിടിമുറുക്കി വീണ്ടും കോവിഡ്. രാജ്യത്തെ സാമ്ബത്തിക, വ്യവസായ തലസ്ഥാനമായ ഷാങ്ഹായിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
കോവിഡ് പരിശോധനയ്ക്കല്ലാതെ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്നാണ് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശം. 2.6 കോടി ജനങ്ങളെയാണ് പുതിയ നിയന്ത്രണങ്ങള്‍ ബാധിക്കുക.
കോവിഡ് ടെസ്റ്റ് ചെയ്യാന്‍ മാത്രം വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാണ് അനുമതി. നിരവധി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഷാങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ളവയും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തിയത്.
കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കാന്‍ ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് ഷാങ്ഹായ് നഗരസഭാ ആരോഗ്യ കമ്മിഷന്‍ ചെയര്‍മാന്‍ വു ഖിയാനു പ്രതികരിച്ചു. നഗരത്തിന്റെ പകുതിയിലേറെ ഭാഗവും നിലവില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഇതിനു മുന്‍പ് വീടിന്റെ കോമ്ബൗണ്ടുകളില്‍ ജനങ്ങള്‍ക്ക് നടക്കാന്‍ അനുമതിയുണ്ടായിരുന്നു.
കോവിഡ് പ്രതിരോധ മരുന്നുകള്‍ എത്രയും വേഗം എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഷാങ്ഹായ് നഗരവികസന കോര്‍പ്പറേഷന്‍ വ്യക്തമാക്കി. സാമ്ബത്തിക ഞെരുക്കം നേരിടുന്ന ജനങ്ങളെ സഹായിക്കാന്‍ ചെറുകിട സംരംഭകര്‍ക്ക് ലോണുകള്‍, വാടക സമയം നീട്ടി നല്‍കല്‍ എന്നിവ നടപ്പില്‍ വരുത്തുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ വ്യാപാര കേന്ദ്രമായ ഷാങ്ഹായ് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. രാജ്യത്തെ 62 ലക്ഷം ജനങ്ങളെയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബാധിക്കുക