Friday, October 18, 2024

HomeNewsKeralaസിനിമയിലെ സ്ത്രീ സുരക്ഷ; പുതിയ നിയമത്തിന്റെ കരട് രേഖ തയ്യാറായെന്ന് സജി ചെറിയാന്‍

സിനിമയിലെ സ്ത്രീ സുരക്ഷ; പുതിയ നിയമത്തിന്റെ കരട് രേഖ തയ്യാറായെന്ന് സജി ചെറിയാന്‍

spot_img
spot_img

തിരുവനന്തപുരം:സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ കരട് രേഖ തയ്യാറായെന്ന് മന്ത്രി സജി ചെറിയാന്‍.

നിയമം എത്രയും വേഗം നടപ്പാക്കും. സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ കരട് രേഖ തയ്യാറാക്കിയത്.

കഴിഞ്ഞ മാര്‍ച്ച്‌ 17നാണ് സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. വിമന്‍ ഇന്‍ സിനിമാ കലക്ടീവ് നല്‍കിയ ഹരജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവെക്കുകയാണെന്ന് ആരോപിച്ച്‌ കെ.കെ രമയാണ് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. അതിക്രമം നേരിട്ടവരുടെ പേര് വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് പകരം സാങ്കേതിക കാരണം പറഞ്ഞ് മൂടിവെക്കുകയാണെന്നും കെ.കെ രമ ആരോപിച്ചിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്ത്രീകളുടെ വ്യക്തിപരമായ വിവരങ്ങളും ദുരനുഭവങ്ങളും ഉള്ളതിനാല്‍ ഉടന്‍ പുറത്തുവിടാനാകില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments