ജനപ്രിയ ജാപ്പനീസ് ഗെയിം ഷോ തകേഷിസ് കാസില്‍ തിരിച്ചെത്തുന്നു. ഷോ റീബൂട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
90കളിലെയും 2000-ന്റെ തുടക്കത്തിലെയും ഏറ്റവും ജനപ്രിയവും പ്രിയപ്പെട്ടതുമായ ഷോകളില്‍ ഒന്നായിരുന്നു തകേഷിസ് കാസില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഷോയുടെ റീബൂട്ട് പതിപ്പ് 2023ല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാക്കും. 240ലധികം വിപണികളില്‍ പുതിയ പേരില്‍ ഇത് ലഭ്യമാകും.
സ്‌കിപ്പിംഗ് സ്‌റ്റോണുകള്‍ മുതല്‍ ബ്രിഡ്ജ് ബോള്‍ വരെ അതിസാഹസികമായ ഗെയിമുകളാണ് ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കില്‍ ഇത് കാഴ്ചക്കാരില്‍ ചിരിപടര്‍ത്തുന്നതാണ്. ഇന്ത്യയില്‍ ഷോയുടെ ചുരുക്കിയ പതിപ്പ് പോഗോ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നു.
തകേഷിസ് കാസില്‍ കൂടാതെ മറ്റ് ജാപ്പനീസ് ഷോകളും തിരിച്ചെത്തിയേക്കും.
1986ലാണ് തകേഷിസ് കാസില്‍ ജപ്പാനില്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയത്. 1990ല്‍ സംപ്രേഷണം നിര്‍ത്തി. എന്നാല്‍ പിന്നീട് ജപ്പാന് പുറത്തുള്ള പ്രദേശങ്ങളില്‍ അതിന്റെ ജനപ്രീതി ഉയര്‍ന്നു.
90 കാലഘട്ടത്തില്‍ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ബാല്യകാല ഗെയിം പരിപാടികളില്‍ ഒന്നായിരുന്നു തകേഷിസ് കാസില്‍.