Friday, November 22, 2024

HomeWorldഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം; പെറുവില്‍ കര്‍ഫ്യൂ

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം; പെറുവില്‍ കര്‍ഫ്യൂ

spot_img
spot_img

ലൈമാ: രാജ്യത്തെ ഇന്ധന വില വര്‍ധനയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ പെറുവിലെ ഭരണകൂടം.

പെറുവില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇന്ധനം, രാസവളം എന്നിവയുടെ വില വര്‍ധനയ്ക്കെതിരെ പ്രതിഷേധം കനത്തിരുന്നു. ഇതിനെ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ് പ്രസിഡന്റ് പെഡ്രോ കസിറ്റിലോ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

പെറുവിലെ ജനങ്ങളുടെ പ്രാഥമിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പുലെര്‍ച്ചെ രണ്ട് മണി മുതല്‍ രാത്രി 11.59 വരെ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ക്യാബിനെറ്റ് തീരുമാനിച്ചുയെന്ന് പെഡ്രോ കാസ്റ്റിലോ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.

ഏപ്രില്‍ നാല് തിങ്കളാഴ്ച ഇന്ധന വില വര്‍ധനയ്ക്കെതിരെ പെറുവില്‍ വന്‍ തോതിലാണ് പ്രെക്ഷോഭമുണ്ടായത്. റഷ്യ യുക്രൈന്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ രാജ്യത്തില്‍ ഇന്ധന വില ക്രമാതീതമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.

പ്രെക്ഷോഭത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments