Friday, December 27, 2024

HomeUS Malayaleeമാര്‍ക്ക് എക്‌സിക്യൂട്ടീവ് ചുമതലയേറ്റു

മാര്‍ക്ക് എക്‌സിക്യൂട്ടീവ് ചുമതലയേറ്റു

spot_img
spot_img

റെജിമോന്‍ ജേക്കബ്

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭരണസമിതി ചുമതലയേറ്റു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് 27-ന് മോണ്ട് പ്രൊസ്പക്ടസില്‍ വച്ചു നടന്ന വിശേഷാല്‍ ജനറല്‍ബോഡി മീറ്റിംഗില്‍ വച്ചാണ് റെന്‍ജി വര്‍ഗീസ് പ്രസിഡന്റായുള്ള എക്‌സിക്യൂട്ടീവ് പുതിയ ഭരണസമിതിക്ക് ചുമതല കൈമാറിയത്. 

സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും, മൂന്നു തവണ സെക്രട്ടറിയായും, നിരവധി ഇതര ചുമതലകള്‍ ഏറ്റെടുത്ത് രണ്ട് പതിറ്റാണ്ടിലേറെ സംഘടനയെ ഹൃദയത്തിലേറ്റി സേവിച്ചിട്ടുള്ള വിജയന്‍ വിന്‍സന്റാണ് പുതിയ പ്രസിഡന്റ്. ജോമോന്‍ മാത്യു (വൈസ് പ്രസിഡന്റ്), സനീഷ് ജോര്‍ജ് (സെക്രട്ടറി), ടോം ജോസ് (ജോയിന്റ് സെക്രട്ടറി), ബന്‍സി ബനഡിക്ട് (ട്രഷറര്‍), സണ്ണി കൊട്ടുകാപ്പള്ളി (ജോ. ട്രഷറര്‍), സമയാ ജോര്‍ജ് (ജനറല്‍ ഓര്‍ഗനൈസര്‍), ജോര്‍ജ് മത്തായി, നിഷാ സജി (എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരാണ് എക്‌സിക്യൂട്ടീവിലെ ഇതര അംഗങ്ങള്‍. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ പൊതുവേയും, പ്രൊഫഷണല്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും ഏതാണ്ട് നിശ്ചലാവസ്ഥയില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നതില്‍ മുന്‍ എക്‌സിക്യൂട്ടീവിന് അഭിമാനിക്കാന്‍ വകയുണ്ടെന്ന് ചുമതല ഏറ്റെടുത്തുകൊണ്ട് പുതിയ പ്രസിഡന്റ് വിജയന്‍ വിന്‍സെന്റ് അഭിപ്രായപ്പെട്ടു.

റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനിലും പൊതു സമൂഹത്തിലും മാര്‍ക്കിന്റെ സാന്നിധ്യം പ്രത്യക്ഷമായി പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങള്‍വഴി സംഘടനയ്ക്ക് വര്‍ധിച്ചൊരു പ്രതിഛായ കണ്ടെത്തുവാന്‍ അംഗങ്ങള്‍ ഏവരുടേയും ആത്മാര്‍ത്ഥ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റെസ്പിരേറ്ററി കെയറിലുണ്ടായ സ്റ്റാഫിംഗ് ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും, മെച്ചപ്പെട്ട ശമ്പളവും, അഭിവൃദ്ധി കൈവരിക്കാന്‍ നിറയെ സാധ്യതകളുമുള്ള പ്രൊഫഷനെക്കുറിച്ച് മലയാളി സമൂഹത്തില്‍ പ്രചാരം നല്കി കൂടുതല്‍ യുവാക്കളെ ഈ തൊഴിലിലേക്ക് ആകര്‍ഷിക്കാനുള്ള കര്‍മ്മപരിപാടികള്‍ക്ക് പുതിയ എക്‌സിക്യൂട്ടീവ് മുന്‍ഗണന നല്‍കും.

കൂടാതെ മുടങ്ങിപ്പോയ തുടര്‍ വിദ്യാഭ്യാസ സംരംഭങ്ങള്‍ പുനരാരംഭിക്കുക, കേരളത്തിലും അമേരിക്കയിലും നടത്തിവരുന്ന സ്തുത്യര്‍ഹമായ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുക, പ്രൊഫഷനിലുള്ള എല്ലാ മലയാളികളേയും സംഘടനയില്‍ ഉള്‍പ്പെടുത്താനുള്ള തീവ്ര അംഗത്വ സമാഹരണ ശ്രമിത്തിലേര്‍പ്പെടുക എന്നിവയ്ക്ക് പുതിയ എക്‌സിക്യൂട്ടീവ് ഊന്നല്‍ നല്‍കും.

പ്രതികൂല സാഹചര്യം മൂലം ജനുവരിയില്‍ നടത്താന്‍പറ്റാതെ പോയ മാര്‍ക്ക് വാര്‍ഷിക കുടുംബ സംഗമം റെസ്പിരേറ്ററി കെയര്‍ വാരത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 22 ശനിയാഴ്ച വൈകുന്നേരം നടത്തുവാനും ജനറല്‍ബോഡിയില്‍ തീരുമാനമായി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments