കീവ്: കിഴക്കന്‍ ഉക്രൈയ്ന് നഗരമായ ക്രമാറ്റോര്‍സ്കില്‍ റെയില്‍വേ സ്റ്റേഷനു നേര്‍ക്ക് റഷ്യയുടെ റോക്കറ്റാക്രമണം. 35 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 100ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉക്രൈന് റെയില്‍വേ മന്ത്രിയാണ് റോക്കറ്റ് ആക്രമണം സ്ഥിരീകരിച്ചത്. രണ്ട് തവണ റോക്കറ്റ് ആക്രമണം ഉണ്ടായതായാണ് വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തത്.
സിവിലിയന്മാര് രാജ്യത്തെ സുരക്ഷിത ഭാഗങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് റഷ്യ ആക്രമണം. എന്നാല്‍, ആക്രമണം സംബന്ധിച്ച് റഷ്യന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.