Thursday, December 26, 2024

HomeAmericaസാറാ പലിന് പിന്തുണയുമായി നിക്കി ഹേലി

സാറാ പലിന് പിന്തുണയുമായി നിക്കി ഹേലി

spot_img
spot_img

ചാൾസ്റ്റൻ (സൗത്ത് കാരലിന): യുഎസ് കോൺഗ്രസ്സിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ അലാസ്‌ക്ക ഗവർണറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ സാറാ പലിനു പിന്തുണ പ്രഖ്യാപിച്ചു മുൻ സൗത്ത് കാരലിന ഗവർണർ നിക്കി ഹേലി. അലാസ്‌ക്കയിൽ നിന്നാണു സാറാ യുഎസ് കോൺഗ്രസ്സിലേക്ക് മത്സരിക്കുന്നത്. 88 വയസ്സിൽ കഴിഞ്ഞ മാസം അന്തരിച്ച യുഎസ് പ്രതിനിധി ഡോൺ യംഗിന്റെ സ്ഥാനത്തേക്കാണ് സാറ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകളായി ഇവിടെ ജയിച്ചിരുന്നത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്ന ഡോൺ തന്നെയായിരുന്നു. 2006 മുതൽ 2009 വരെയാണ് അലാസ്‌ക്കാ ഗവർണറായി സാറ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സാറയെ എൻഡോഴ്‌സ് ചെയ്തതോടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പായി മാറി.

1964 ഫെബ്രുവരി 11 നാണ് സാറയുടെ ജനനം. ചെറുപ്പത്തിൽ തന്നെ ഇവർ മാതാപിതാക്കളോടൊപ്പം അലാസ്‌ക്കയിലേക്ക് താമസം മാറി. യൂണിവേഴ്‌സിറ്റി ഓഫ് ഹവായിൽ കോളേജ് വിദ്യാഭ്യാസം ആരംഭിച്ചു. 1986 ൽ ബിരുദവും 1987 ൽ ജേർണലിസവും പൂർത്തീകരിച്ചു.

പി.പി. ചെറിയാൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments