അമരാവതി: നടി റോജ ശെല്‍വമണി ആന്ധ്രയില്‍ മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും. ജഗന്മോഹന് മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയ്ക്ക് അവസരം ലഭിച്ചത്.
രണ്ടാം തവണയാണ് റോജ എംഎല്‍എ ആയത്.
ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. ജില്ലകളുടെ പുനഃസംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് അവര്‍ പ്രതിനിധീകരിക്കുക. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു