ന്യൂ യോർക്ക് : ബ്രൂക്ക്‌ലിന്‍ സബ് വേ സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങള്‍ പുറത്തു വിട്ട് പൊലീസ്.
62 കാരനായ ഫ്രാങ്ക് ജെയിംസ്നെയാണ് അന്വേഷണ സംഘം പ്രതിയെന്ന് സംശയിക്കുന്നത്.
ഫിലഡെല്‍ഫിയയിലും വിസ്‌കോയിനിലും ഇയാള്‍ക്ക് മേല്‍വിലാസമുണ്ട്. നിയോണ്‍ ഓറഞ്ച് നിറത്തിലും ചാര നിറത്തിലുമുള്ള വസ്ത്രമായിരുന്നു ഇയാള്‍ ധരിച്ചത്. വാടകയ്‌ക്കെടുത്ത വാനിന്റെ താക്കോലുകള്‍ കുറ്റകൃത്യം നടന്നിടത്ത് നിന്ന് കണ്ടെത്തി. പക്ഷെ ഇയാള്‍ പ്രതിയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല, ആക്രമണത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. . അക്രമി സബ് വേ സ്റ്റേഷനില്‍ വെടിയുതിര്‍ക്കുന്നതിന് മുമ്ബ് യാത്രക്കാര്‍ക്ക് നേരെ പുക ബോംബ് എറിഞ്ഞതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെടിവെപ്പ് .അക്രമി ഗ്യാസ് മാസ്‌ക് ധരിച്ചാണ് എത്തിയതെന്ന് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണര്‍ കീചന്റ് സെവെല്‍ മാധ്യമങ്ങളോട് പറഞ്ഞു.