Friday, December 27, 2024

HomeNewsKeralaകെ സ്വിഫ്റ്റ് ബസ് ഇടിച്ച്‌ കാല്‍നട യാത്രക്കാരന്‍ മരിച്ചു: നാല് ദിവസത്തിനിടെ നാലാം അപകടം

കെ സ്വിഫ്റ്റ് ബസ് ഇടിച്ച്‌ കാല്‍നട യാത്രക്കാരന്‍ മരിച്ചു: നാല് ദിവസത്തിനിടെ നാലാം അപകടം

spot_img
spot_img

തൃശൂര്‍: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് അപകടം വീണ്ടും റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ അപകടങ്ങളില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെങ്കില്‍ ഇത്തവണ ഒരാള്‍ മരിച്ചു.

ബസിടിച്ച്‌, കാല്‍നട യാത്രക്കാരന്‍ തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് മരിച്ചത്. അപകടം നടന്നത് തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ്. പരസ്വാമിയെ ഇടിച്ചത് തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസാണ്. വേഗതയില്‍ എത്തിയ ബസ്, റോഡ് മുറിച്ചുകടന്ന പരസ്വാമിയെ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ബസ് തുടര്‍ന്ന് നിര്‍ത്താതെ പോയി. പരസ്വാമിയെ പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ഡ്രൈവര്‍ അപകടം ഉണ്ടായത് അറിഞ്ഞില്ലെന്ന് കുന്നംകുളം പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ ആ​​​​രം​​​​ഭി​​​​ച്ച കെ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി സ്വി​​​​ഫ്റ്റ് സ​​​​ര്‍​​​​വീ​​​​സ് അപകടത്തില്‍പെടുന്ന നാലാമത്തെ സംഭവമാണിത്. സര്‍വീസിന്‍റെ ക​​​​ന്നി​​​​യാ​​​​ത്ര​​​​യി​​​​ല്‍ തന്നെ രണ്ട് അ​​​​പ​​​​ക​​​​ടമാണ് ഉണ്ടായത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്ത കോ​​​​ഴി​​​​ക്കോ​​​​ട് ട്രി​​​​പ്പ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ക​​​​ല്ല​​​​ന്പ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പം അ​​​​പ​​​കടത്തില്‍പ്പെട്ടിരുന്നു. ബ​​​​സി​​​​ന്‍റെ 35,000 രൂ​​​​പ വി​​​​ല​​​​യു​​​​ള്ള സൈ​​​​ഡ് മി​​​​റ​​​​ര്‍ ഇ​​​​ള​​​​കി​​​പ്പോ​​​​യി. ഇ​​​​തി​​​​നു​​​​പ​​​​ക​​​​രം കെ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി​​​​യു​​​​ടെ സൈ​​​​ഡ് മി​​​​റ​​​​ര്‍ ഘ​​​​ടി​​​​പ്പി​​​​ച്ചു യാ​​​​ത്ര തു​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കോ​​​​ഴി​​​​ക്കോ​​​​ട്-​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ​​​​ര്‍​​​​വീ​​​​സി​​​​നി​​​​ടെ മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലെ ച​​​​ങ്കു​​​​വെ​​​​ട്ടി​​​​യി​​​​ല്‍ വ​​​​ച്ചും ബ​​​​സ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍​​​​പ്പെ​​​​ട്ടു. കെ-​​​​സ്വി​​​​ഫ്റ്റ് ബ​​​​സ് സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ കയറ്റത്തില്‍ തടി ലോറിയെ മറികടക്കാന്‍ ശ്രമിക്കവെയും സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments