Sunday, November 24, 2024

HomeAmericaതുടര്‍ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

തുടര്‍ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്.

വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം.

ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്. 2018 ലാണ് ആദ്യമായി അമേരിക്കയിലേക്ക് പോയത്. പിന്നീട് ഈ വര്‍ഷം ജനുവരിയിലും പോയിരുന്നു.

ജനുവരി 11 മുതല്‍ 26 വരെ അമേരിക്കയില്‍ നടത്തിയ ചികിത്സയ്ക്ക് ചെലവായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് 29.82 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ച്‌ ഉത്തരവിറങ്ങി. എന്നാല്‍ പിശകുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരവ് റദ്ദ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments