Thursday, December 26, 2024

HomeAmericaകെ.എച്ച്.എന്‍.എ ജുഡീഷ്യല്‍ കമ്മിറ്റി: അനില്‍പിള്ള ചെയര്‍മാന്‍, ടി.എന്‍. നായര്‍, സതീശന്‍ നായര്‍ മെമ്പേഴ്‌സ്

കെ.എച്ച്.എന്‍.എ ജുഡീഷ്യല്‍ കമ്മിറ്റി: അനില്‍പിള്ള ചെയര്‍മാന്‍, ടി.എന്‍. നായര്‍, സതീശന്‍ നായര്‍ മെമ്പേഴ്‌സ്

spot_img
spot_img

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് മൂന്നംഗ ജുഡീഷ്യല്‍ കമ്മിറ്റി. അനില്‍കുമാര്‍ പിള്ള ചെയര്‍മാനായും, ടി.എന്‍. നായര്‍, സതീശന്‍ നായര്‍ എന്നിവര്‍ അംഗങ്ങളുമായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

ഭരണഘടനയ്ക്കും, നിയമാവലിക്കും അനുസൃതമായി ജനറല്‍ബോഡി നടത്തിയ ഏതെങ്കിലും തെരഞ്ഞെടുപ്പുകള്‍ക്കോ, നിയമനങ്ങള്‍ക്കോ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍, കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോര്‍ഡും എടുത്ത തീരുമാനങ്ങള്‍ക്ക് അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ മറ്റിതര തര്‍ക്കങ്ങള്‍ ജുഡീഷ്യല്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ച് കമ്മിറ്റി അന്വേഷണം നടത്തി പരിഹാരം തേടുവാനുള്ള ഉത്തരവാദിത്വം ജുഡീഷ്യല്‍ കമ്മിറ്റിയില്‍ നിഷിപ്തമാണ്.

അനില്‍കുമാര്‍ പിള്ള സംഘടനയുടെ മുന്‍ പ്രസിഡന്റും ചെയര്‍മാനുമായിരുന്നു. കൂടാതെ ചിക്കാഗോ ഗീതാമണ്ഡലം പ്രസിഡന്റ്, മറ്റ് വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ പ്രസിഡന്റ്, മറ്റ് വിവിധ സ്ഥാനമാനങ്ങള്‍, സ്‌കോക്കി വില്ലേജ് കമ്മീഷണര്‍ തുടങ്ങി വിവിധ മേഘലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

ടി.എന്‍ നായര്‍ സംഘടനയുടെ മുന്‍ പ്രസിഡന്റും ചെയര്‍മാനുമായിരുന്നു. കൂടാതെ ഡാളസ് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്, മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രസിഡന്റ്, മറ്റു പദവികള്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സതീശന്‍ നായര്‍ രണ്ടു പ്രാവശ്യം സംഘടനയുടെ വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, പി.ആര്‍.ഒ, കൂടാതെ മറ്റ് ദേശീയ സാംസ്‌കാരിക, സാമൂഹിക സംഘടനകളില്‍ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ലോക കേരള സഭാംഗം കൂടിയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments