Thursday, December 26, 2024

HomeUS Malayaleeപി ശ്രീകുമാറിന്റെ 'കാശ്മീരി ഫയൽസ്' ആദ്യ പ്രകാശനം അമേരിക്കയിൽ നടന്നു

പി ശ്രീകുമാറിന്റെ ‘കാശ്മീരി ഫയൽസ്’ ആദ്യ പ്രകാശനം അമേരിക്കയിൽ നടന്നു

spot_img
spot_img

പതിനായിരക്കണക്കിന്  കാശ്മീരി പണ്ഡിറ്റുകളെ  വംശ ഹത്യ നടത്തിയ ചരിത്ര ദുരന്തത്തെ ഇതിവൃത്തമാക്കി പ്രസിദ്ധ മാധ്യമ പ്രവർത്തകൻ പി ശ്രീകുമാർ  രചിച്ച   “കാശ്മീരി ഫയൽസ് ” പുസ്തക  പ്രകാശനം മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്  (മന്ത്ര)യുടെ ആഭിമുഖ്യത്തിൽ മുൻ മിസോറാം ഗവർണർ   കുമ്മനം രാജശേഖരൻ ഓൺലൈൻ ആയി നിർവഹിച്ചു .

മുൻ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നേതാവുമായ സന്ദീപ് വചസ്പതി ,സംവിധായകൻ വിനു കിരിയത് ,പുസ്തക പ്രസാധകർ ആയ വേദ ബുക്‌സ്  ഡയറക്ടർ ഷാബു പ്രസാദ് ,മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ ,പ്രെസിഡന്റ്  എലെക്ട് ജയ് ചന്ദ്രൻ ,ട്രസ്റ്റീ ചെയർ ശശിധരൻ നായർ ,സെക്രട്ടറി അജിത് നായർ  തുടങ്ങീ മന്ത്രയുടെ നൂറോളം  അംഗങ്ങൾ പങ്കെടുത്തു .


ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടു പോവാൻ വസ്തുതകൾ ശരിയായി മനസിലാക്കേണ്ടതുണ്ട് .അത്തരം വസ്തുതകളിലേക്കു വെളിച്ചം വീശുന്ന പുസ്തകം ആണ് കാശ്മീരി ഫയൽസ് എന്ന് കുമ്മനം അഭിപ്രായപ്പെട്ടു .പുസ്തകത്തിന്റെ കാലിക പ്രസക്തി എടുത്തു കാട്ടിയ സന്ദീപ് വചസ്പതി , വികലമായ നയവും നയരാഹിത്യവും ഉള്ള നേതാക്കന്മാർ സമാധാനജീവിതത്തിന് തന്നെ ഭീഷണിയാണെന്ന് കാശ്മീർ നമ്മോട് നിശബ്ദമായി പറയുന്നു എന്ന് ചൂണ്ടികാണിച്ചു . കാലത്തിന്റെ  ചുവരെഴുത്ത് മനസിലാക്കാത്ത സമൂഹത്തെ കാത്തിരിക്കുന്ന അനിവാര്യമായ പതനവും കാശ്മീരിൽ നിന്ന് പഠിക്കണം എന്നും അദ്ദേഹം ഓർമിപ്പിച്ചു .

മന്ത്ര പോലുള്ള സംഘടനകൾ ഇത്തരം സംരഭങ്ങൾക്കു പ്രോത്സാഹനം നൽകുന്നത് മഹത്തായ മാതൃക ആണെന്ന് വിനു കിരിയത് അഭിപ്രായപ്പെട്ടു .

ഹരി നമ്പുതിരി ചടങ്ങിന്റെ മോഡറേറ്റർ ആയിരുന്നു. മന്ത്ര വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ ,ജോയിന്റ് സെക്രട്ടറി ശ്യാം  ശങ്കർ ,ഡയറക്ടർ ബോർഡ് അംഗം കൃഷ്ണരാജ് മോഹനൻ എന്നിവർ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു .കേരളത്തിലെ പ്രകാശനം  ഏപ്രിൽ 27 നു അനന്തപുരി ഹിന്ദുസമ്മേളന വേദിയിൽ, കശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി നടത്തും .

ബുക്ക് ആവശ്യമുള്ളവർ ബന്ധപ്പെടുക :ശ്യാം  ശങ്കർ : 716 -986 -3003 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments