Sunday, December 22, 2024

HomeAmericaഫ്‌ളോറിഡ ദുരന്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, 156 പേരെ കുറിച്ച് വിവരമില്ല

ഫ്‌ളോറിഡ ദുരന്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, 156 പേരെ കുറിച്ച് വിവരമില്ല

spot_img
spot_img

പി.പി ചെറിയാന്‍

മയാമി: ഫ്‌ളോറിഡയില്‍ ഷാംപ്‌ളെയിന്‍ ടവേഴ്‌സ് കൊണ്ടോ ഭാഗികമായി തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരാളുടെ മൃതദേഹം കൂടി ശനിയാഴ്ച കണ്ടെടുത്തു. 156 പേരെപ്പറ്റി വിവരമില്ലെന്നു മയാമി ഡെയ്ഡ് കൗണ്ടി മേയര്‍ ഡാനിയേല ലീവൈന്‍ കാവ പറഞ്ഞു.

ഇവരെല്ലാം കെട്ടിടത്തില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മരിച്ചവരില്‍ പത്തു വയസുള്ള ഒരു കുട്ടിയേയും മാതാവ് സ്‌റ്റൈയ്‌സിയെയും(54 ) അന്റോണിയോ 83 ,ഗ്ലാഡിസ് ലോസാണോ 79, എന്നിവരും ഉള്‍പ്പെടുന്നു.ശനിയാഴ്ച തിരിച്ചറിഞ്ഞത് ഹൂസ്റ്റണില്‍ നിന്നുള്ള മനുവേല്‍ ലഫോണ്ട് 54, നെയാണ്.

ന്യുയോര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നു വീണതിന് സമാനമായ അന്തരീക്ഷമാണ് സംഭവ സ്ഥലത്ത്. ബന്ധുമിത്രാദികള്‍ക്കായി ജനങ്ങള്‍ വേദനയോടെ കാത്തിരിക്കുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ വിദഗ്ധര്‍ സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട് അവശിഷടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ശബ്ദവീചികളും നായ്ക്കളെയും ഉപയോഗിക്കുന്നു. എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് മയാമി ബീച്ചിന് സമീപമുള്ള സര്‍ഫ്‌സൈഡ് ടൗണില്‍ കോളിന്‍സ് അവന്യൂവിലുള്ള ഷാംപ്‌ളെയിന്‍ ടവര്‍സ് ഭാഗീകമായി തകറുകയായിരുന്നു. 12 നിലകളുള്ള കോപ്ലക്‌സിലെ 136 യൂണിറ്റുകളില്‍ പകുതിയോളം ആണ് തകര്‍ന്നു വീണത്. തകര്‍ച്ച വീഡിയോയില്‍ കാണാം. സംഭവസമയത്ത്, കെട്ടിടത്തിലെ താമസക്കാര്‍ ഉറക്കത്തിലായിരുന്നു.

നാല്പതു വര്ഷം പഴക്കമുള്ള കെട്ടിടം കുറെ വര്‍ഷമായി അല്‍പാല്‍പം താഴുന്നുണ്ടായിരുന്നുവെന്നു വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കടല്‍ത്തീരമായതിനാല്‍ തുരുമ്പ് സാധ്യത കൂടുതലുണ്ട്. മേജര്‍ അറ്റകുറ്റപ്പണി ആരംഭിക്കാനിരിക്കെ കെട്ടിടം തകര്‍ന്നതിന്റെ കാരണം വ്യക്തമല്ല.

സൗത്ത് അമേരിക്കന്‍ രാജ്യം പരാഗ്വേയുടെ ഫസ്റ്റ് ലേഡിയുടെ സഹോദരിയും അഞ്ചു കുടുംബാംങ്ങളും കാണാതായവരില്‍ പെടുന്നു. സമ്പന്നര്‍ താമസിക്കുന്ന ഈ കെട്ടിടത്തില്‍ 409,000 ഡോളര്‍ മുതല്‍ 2.8 മില്യണ്‍ ഡോളറാണ് ഒരു യൂണിറ്റിന്റെ മതിപ്പുവില. അപകടം നടന്ന കെട്ടിടത്തിന് സമീപമാണ്, ഇവാങ്ക ട്രമ്പിന്റെയും കുഷ്‌നെറിന്റെയും വസതി.

കാണാതായവരില്‍ ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ലാന്‍ നെയ്ബ്രഫ (21) എന്ന വിദ്യാര്‍ത്ഥിയും ഗേള്‍ഫ്രണ്ട് ഡബോറ ബര്‍സഡിവിനും ഉള്‍പ്പെടുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ലാനിനെ കണ്ടെത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചു മാതാവാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഫ്‌ളോറിഡായില്‍ ഒഴിവു ദിനങ്ങള്‍ ആഘോഷിക്കാനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നള്ളവര്‍ താമസിച്ചിരുന്നതാണ് തകര്‍ന്നു വീണ കെട്ടിടം. നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഫ്‌ളോറിഡായിലെ പല കെട്ടിടങ്ങളും ശരിയായ പരിശോധനകള്‍ നടത്താതെ ലീസിന് നല്‍കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു.

സൗത്ത് ഫ്‌ളോറിഡായില്‍ ഇതിലും ഉയരം കൂടിയ നിരവധി കെട്ടിടങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ ഈ കെട്ടിടത്തിന് ഇങ്ങനെയൊന്ന് സംഭവിക്കാന്‍ കാരണമെന്താണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഫ്‌ളോറിഡാ ചാപ്റ്റര്‍ അസോസിയേറ്റഡ് ബില്‍ഡേഴ്‌സ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് സി.ഇ.ഒ പീറ്റര്‍ ഡൈഗ് പറഞ്ഞു.

കെട്ടിടത്തിലെ താമസക്കാരുടെ ബന്ധുക്കള്‍ക്ക് ഈ നമ്പറില്‍ ഫ്‌ളോറിഡ അധികൃതരെ ബന്ധപ്പെടാം: 305 614 1819

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments