Thursday, December 26, 2024

HomeAmericaയോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍ നിക്കളാവോസ് തിരുമേനി സന്ദര്‍ശനം നടത്തി

യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍ നിക്കളാവോസ് തിരുമേനി സന്ദര്‍ശനം നടത്തി

spot_img
spot_img

ന്യൂയോര്‍ക്ക്: ഏപ്രില്‍ 24-ന് പുതു ഞായറാഴ്ച ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കളാവോസ് തിരുമേനി യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിക്കുകയും, വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഇടവക ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു.

ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ, സഹ വികാരി ഫാ. ഷോണ്‍ തോമസ്, ഇടവക സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ആത്മീയ സംഘടനകള്‍ എല്ലാവരും ഒന്നുചേര്‍ന്ന് മെത്രാപ്പോലീത്തയെ ഹാര്‍ദ്ദവമായി സ്വീകരിച്ചു.

ഇന്നേദിവസം ആഷര്‍ വര്‍ഗീസിനേയും, മൈക്കിള്‍ ജോര്‍ജിനേയും മദ്ബഹാ ശുശ്രൂഷകള്‍ക്കായി ഓര്‍ഡൈന്‍ ചെയ്തു. തിരുമേനിയുടെ പ്രസംഗത്തില്‍ വിശുദ്ധ തോമാശ്ശീഹായുടെ വിശ്വാസ പ്രഖ്യാപനത്തെപ്പറ്റി എടുത്തുപറഞ്ഞു. സഭാ വിശ്വാസികളുടെ ജീവിതത്തില്‍ ക്രിസ്തുവിനെ എക്‌സ്പീരിയന്‍സ് ചെയ്യണം. അത് കൂദാശകള്‍, ആദ്ധ്യാത്മിക ജീവിതം, വേദപുസ്തക വായന, ദിവ്യബലി എന്നിവയിലും മുടങ്ങാതെ പങ്കെടുത്തും നമ്മുടെ സ്വന്തം ജീവിതത്തില്‍ തോമാശ്ശീഹായുടെ വിശ്വാസത്തെ ഏറ്റുപറഞ്ഞ് അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ ഇടയാകട്ടെ എന്ന് തിരുമേനി ആഹ്വാനം ചെയ്തു.

വികാരി ചെറിയാന്‍ നീലാങ്കല്‍ അച്ചന്‍, പ്രയാസ ഘട്ടങ്ങളില്‍ തിരുമേനി സഭയ്ക്കുവേണ്ടി ചെയ്ത എല്ലാ ത്യാഗത്തിനും നന്ദി പറയുകയും തിരുമേനിയോടൊപ്പം എത്തിയ ഗീവര്‍ഗീസ് മാത്യുവിനെ പള്ളിയിലേക്ക് സ്വാഗതം ചെയ്യുകയും ഉണ്ടായി.

വാര്‍ത്ത അയച്ചത്: ലീലാമ്മ മത്തായി (പി.ആര്‍.ഒ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments