Thursday, December 26, 2024

HomeMain Storyമിസിസ്സിപ്പി ഹോട്ടലില്‍ വെടിവെപ്പ് പ്രതിയുള്‍പ്പെടെ അഞ്ചു മരണം

മിസിസ്സിപ്പി ഹോട്ടലില്‍ വെടിവെപ്പ് പ്രതിയുള്‍പ്പെടെ അഞ്ചു മരണം

spot_img
spot_img

പി.പി. ചെറിയാന്‍

മിസ്സിസ്സിപ്പി: മിസ്സിസ്സിപ്പി ഗള്‍ഫ് കോസ്റ്റ് മോട്ടലില്‍ ഇന്ന് നടന്ന വെടിവെപ്പില്‍ ഹോ്ട്ടല്‍ ഉടമയും രണ്ടു ജീവനക്കാരും കൊല്ലപ്പെട്ടു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെന്നു സംശയിക്കുന്ന ആള്‍ മറ്റൊരു കാര്‍ തട്ടിയെടുക്കുന്നതിനിടയില്‍ ആ കാറിന്റെ ഡ്രൈവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും, പിന്നീട് ഡ്രൈവര്‍ മരിക്കുകയും ചെയ്തു. ത

ട്ടിയെടുത്ത കാറുമായി കടന്നുകളഞ്ഞ ഇയാളെ പോലീസ് കണ്ടെത്തി. കാറില്‍ നിന്നും ഇറങ്ങി കണ്‍വീനിയന്റ് സ്റ്റോറില്‍ അതിക്രമിച്ചു കടന്നു അവിടെ രണ്ടു മണിക്കൂറോളം ജീവനക്കാരെ ബന്ധികളാക്കി പോലീസുമായി വിലപേശല്‍ നടത്തി. പോലീസിന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ വിസമ്മതിച്ച ഇയാളെ പിടികൂടുന്നതിന് പോലീസ് റ്റിയര്‍ ഗ്യാസ് ഉപയോഗിച്ചു കണ്‍വീനിയന്റ് സ്റ്റോറില്‍ തള്ളികയറി. പോലീസ് അവിടെ കണ്ടത് പ്രതിയെന്ന് സംശയിക്കുന്ന ആള്‍ മരിച്ചു കിടക്കുന്നതാണ്. മരണകാരണം വ്യക്തമല്ല.

ഹോട്ടല്‍ പ്രൊപ്പയ്റ്റര്‍ മൊഹമ്മദ് മൊയ്നി(51), ജീവനക്കാരായ ലോറ ലാമാന്‍(61), ചാഡ് ഗ്രീന്‍(55) കാര്‍ ഡ്രൈവര്‍ വില്യം വാള്‍ട്ട് മാന്‍(52) വെടിവെച്ചുവെന്ന് സംശയിക്കുന്ന ജെര്‍മി അല്‍സണ്ടര്‍(32) എന്നീ അഞ്ചു പേരാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്.

ഏപ്രില്‍ 27 ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവത്തിന്റെ ഇടക്ക് പണത്തെ സംബന്ധിച്ചു പിതാവും പ്രതിയെന്നു സംശയിക്കുന്നയാളും തമ്മില്‍ തര്‍ക്കം ഉണ്ടായി എന്നാണ് ഹോട്ടല്‍ ഉടമയുടെ മകള്‍ പോലീസിനെ അറിയിച്ചത്.

വെടിവെച്ചുവെന്ന് സംശിയിക്കുന്ന പ്രതി ഇരച്ചു കയറിയ കണ്‍വീനിയന്റ് സ്റ്റോറില്‍ തീ ആളിപടര്‍ന്നിരുന്നു. എങ്ങനെയാണ് തീപിടിച്ചതെന്നും, സംഭവത്തെകുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments