Thursday, December 26, 2024

HomeMain Storyപത്തു വയസുകാരിയുടെ മരണത്തിനു പിന്നില്‍ പതിനാലുകാരന്റെ ക്രൂരത

പത്തു വയസുകാരിയുടെ മരണത്തിനു പിന്നില്‍ പതിനാലുകാരന്റെ ക്രൂരത

spot_img
spot_img

പി.പി ചെറിയാന്‍

വിസ്‌കോന്‍സിന്‍: യുഎസിലെ വിസ്‌കോണ്‍സിനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തുവയസുകാരിയുടെ മരണത്തിനു പിന്നില്‍ പരിചയക്കാരനായിരുന്ന പതിനാലുകാരന്റെ വന്‍ ക്രൂരതയെന്നു റിപ്പോര്‍ട്ട്. ലില്ലി പീറ്റേഴ്‌സ് എന്ന കുട്ടിയാണു കൊല്ലപ്പെട്ടത്. ചിപ്വെ കൗണ്ടിയിലായിരുന്നു ഈ ദാരുണ സംഭവം.

പ്രാഥമിക ഓട്ടോപ്‌സി റിപ്പോര്‍ട്ടിലാണു ലില്ലി കൊല്ലപ്പെട്ടതെങ്ങനെയെന്നു വ്യക്താക്കിയിട്ടുള്ളത്. സംഭവത്തില്‍ അറസ്റ്റിലായ പതിനാലുകാരന്‍ ലില്ലിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആന്റിയുടെ വീടിനടുത്തുള്ള വൃക്ഷനിബിഡമായ പ്രദേശത്തേക്കു കൂട്ടികൊണ്ടു പോകുകയായിരുന്നു എന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞു.

റോഡിലൂടെ അല്‍പദൂരം നടന്നതിനു ശേഷം കുട്ടിയെ ഒരു വശത്തേക്കു തള്ളി താഴെയിടുകയായിരുന്നു. നിലത്തു വീണ ലില്ലിയുടെ തലയിലും ശരീരത്തിലും മര്‍ദിക്കുകയും വയറ്റില്‍ കാലുകൊണ്ടു ചവിട്ടുകയും ചെയ്തു. തുടര്‍ന്നാണു ലൈംഗീകമായി പീഡിപ്പിച്ചത്.ഒടുവില്‍ കഴുത്തു ഞെരിച്ചാണ് അവസാന ശ്വാസവും നിലച്ചതായി ഉറപ്പുവരുത്തിയത്.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര്‍ വെളിപ്പെടുത്താത്ത പതിനാലുകാരനെതിരെ മൂന്നു വകുപ്പുകളാണു ചാര്‍ജ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ഫസ്റ്റ് ഡിഗ്രി സെക്ഷ്വല്‍ അസോള്‍ട്ട്, 13 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം എന്നിവയാണ്.

കോടതിയില്‍ ഹാജരാക്കിയ കുട്ടിക്ക് ഒരു മില്യണ്‍ ഡോളര്‍ ജാമ്യം അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ട കേസില്‍ കുട്ടിയെ മേയ് 5ന് വീണ്ടും ഹാജരാക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments