ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ഇത്തവണത്തെ ബാഡ്മിന്റന്‍ മത്സരങ്ങള്‍ ആവേശോജ്ജ്വലമായി തുടരുന്നു. ഹൂസ്റ്റന്‍ ബാഡ്മിന്റന്‍ സെന്ററില്‍ അരങ്ങേറുന്ന മത്സരങ്ങളില്‍ 30 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോണ്‍, പ്രസിഡന്റ് അനില്‍ ആറന്മുള എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ച ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ജോയിന്റ് ട്രഷറര്‍ ജോസ് കെ ജോണ്‍, സെക്രട്ടറി രാജേഷ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ വിനോദ് ചെറിയാന്‍, കമ്മറ്റിയംഗം ഷിജു വര്‍ഗീസ്, റെജി കോട്ടയം തുടങ്ങിയവര്‍ സംബന്ധിച്ചു.
സെമി-ഫൈനല്‍ മത്സരങ്ങളാണ് ഇന്ന് നടക്കാനുള്ളത്. ജോജി ജോര്‍ജ്, അജയ് മാത്യു എന്നിവരടങ്ങിയ ടീം പെര്‍ഫെക്ട് ഓകെ, ഫെബി ജോസഫ്, മൈക്കിള്‍ ജോയ് എന്നിവരടങ്ങിയ ടീം റ്റൈന്‍സുമായി ഓപ്പണ്‍ ഡബിള്‍സ് സെമിഫൈനല്‍സില്‍ ഏറ്റുമുട്ടും.
ടീം ഗണ്‍മെന്റല്‍ (ജോര്‍ജ്, ബാജിയോ അലക്‌സ്) ടീം ഡാളസ് ഡെയര്‍ ഡെവിള്‍സ് (ജോഫിന്‍ സെബാസ്റ്റ്യന്‍, സമീര്‍) എന്നിവര്‍ തമ്മിലാണ് മറ്റൊരു മത്സരം.
സീനിയര്‍ മെന്‍സ് ഡബിള്‍സ് ഫൈനല്‍സില്‍ ടീം പത്താംവളവ് (സക്കറിയ തോമസ്, അലക്‌സ് തെക്കേതില്‍) ടീം ഇ-ബുള്‍ജെറ്റുമായി (ജോര്‍ജ്, പ്രേം രാഘവന്‍) മത്സരിക്കും.
അനില്‍ ജനാര്‍ദ്ദനന്‍, ജയിംസ് മാത്യു-വിനു എന്നിവരടങ്ങിയ ടീം ഡ്രോപ്പ് കിങ്ങ്‌സ്, സുരേഷ് അലക്‌സാണ്ടര്‍, സന്ദീപ് മറ്റമന എന്നിവരുടെ ടീം റൈസണ്‍ 22-മായി കൈകോര്‍ക്കും.
ആല്‍ഫി ബിജോയ്, ഡെല്‍മ സിബി, അലീഷ ബിജോയ്, ഡയോണ ജോമി എന്നിവരുടെ ഗേള്‍സ് എക്‌സിബിഷന്‍ മത്സരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമാണ്.
സമ്മാനദാന-സമാപന ചടങ്ങില്‍ പ്രോ ടേം മേയര്‍ കെന്‍ മാത്യു, ജഡ്ജ് ജൂലി മാത്യു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.