Friday, March 14, 2025

HomeAmerica5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സ്കില്‍മാനില്‍ മെയ് 21-ന്

5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സ്കില്‍മാനില്‍ മെയ് 21-ന്

spot_img
spot_img

സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെൻറ്‌ തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന നാലാമത് വാര്‍ഷീക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്‌സിയിലെ സ്കിൽമാൻ പാർക്കിൽ വച്ച് മെയ് 21-ന് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ നടത്തപ്പെടും.

(Location Address: Main Blvd W & Belle Mead Bladensburg Rd, Skillman, NJ 08558).

ഇതിലൂടെ സ്വരൂപിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം, യുവജന മിഷന്‍ യാത്രകള്‍, സേവന പഠന യാത്രകള്‍ എന്നിവക്കായി ഉപയോഗിക്കാനാണ് 5 കെ റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്.

സെന്‍റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250-ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 500 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികള്‍ക്ക് 10 ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ മെയ് 15- ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടും. പുരുഷ/സ്ത്രീ വിഭാഗത്തില്‍ നടക്കുന്ന മത്സരവിജയികള്‍ക്ക് ഓരോ ഇനത്തിനും ഒന്നും,രണ്ടും,മൂന്നും സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

5കെ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ടി ഷര്‍ട്ടും രുചികരമായ “ബാര്‍ബിക്യൂ’വും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും സഘാടകര്‍ അറിയിക്കുന്നു.

ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുന്‍കൈ എടുത്തു നടത്തുന്ന ഇത്തരത്തിലുള്ള ഉദ്യമങ്ങളെ വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് അഭിനന്ദിച്ചു.

5 കെ സീറോ റണ്‍/ വാക്ക് -ന്‍റെ ഗ്രാൻഡ് സ്‌പോണ്‍സര്‍ ജോയാലുക്കാസാണ്.

ഗോൾഡ് സ്പോൺസർ ഓറഡൈം കോർപറേഷനും, സിൽവർ സ്പോൺസർ ഡെയിലി ഡിലൈറ്റും ആണ്.

യൂണിറ്റി ബാങ്ക്, സിയാലോജിക്‌ എന്നിവർ ബ്രോൺസ് സ്പോൺസേഴ്സും, റിയ ട്രാവെൽസ്, റോയൽ ഇന്ത്യ, ഷൈനിങ് എയിസ്‌, സിറിയക് കുന്നത്ത് സി.പി.എ, പ്രൈം സി.പി.എ, പ്രൈം ഹോം ആൻഡ് എസ്റ്റേറ്റ്സ്‌ എന്നിവരാണ് മറ്റ് സ്പോൺസർമാർ.

നാലാമത് വാര്‍ഷിക സീറോ 5കെ റണ്‍/വാക്ക് നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും, സ്‌പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക.

ജെയിംസ് മാത്യു (973) 876-4930, ടോം നെറ്റിക്കാടൻ (201) 873-6083, ജിം ജോസ് (551)220-7920, ഫെബിൻ സ്റ്റീവ് ജോസ് (732) 869-76984, സ്റ്റെഫി ഓലിക്കൽ (973) 050-0271.

ഓണ്‍ലൈനില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യുക (https://stsmcc.breezechms.com/form/2022syro5K)

വെബ്: https://www.stthomassyronj.org/fh-sports-events

Email: syro5k@stthomasyronj.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments