Monday, December 23, 2024

HomeAmericaഐനന്റ് (IANANT) നേഴ്സ് വരാഘോഷത്തിന് തുടക്കം

ഐനന്റ് (IANANT) നേഴ്സ് വരാഘോഷത്തിന് തുടക്കം

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ് : നേഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഐനന്റ് (IANANT) അസോസിയേഷൻ ബുധനാഴ്ച വൈകുന്നേരം 7:30 മണിക്ക് സൂം മീഡിയയിലൂടെ ഒരു വിനോദ – വിഞ്ജാന പരിപാടി സംഘടിപ്പിക്കുന്നു. ‘സെൽഫ് കമ്പാഷൻ’ എന്ന വിഷയമാണ് ഇത്തവണ ഐനന്റ് നേഴ്സസ് വീക്ക്‌ സെലിബ്രേഷന്റെ ഭാഗമായി കൊണ്ടുവന്നിരിക്കുന്നത്.

ഏറ്റവും ശക്തമായ മൂല്യമുള്ള വിശാലമായ ആശയങ്ങളാണ് പരിചരണവും, അനുകമ്പയും യെന്ന് പറയുന്നത്. കാരണം അതിന്  എല്ലാ ജീവജാല വിഭാഗത്തെ പൂർണ്ണമായും മാറ്റാനും സ്വാധീനിക്കാനും കഴിയും. ‘അനുകമ്പ’ സ്നേഹവും ദയയോടൊപ്പവുമുണ്ട്, എന്ന പ്രത്യേകതയുമുണ്ട്. അത് ഒരു സമൂഹത്തിൽ ഉയർന്ന നിൽക്കുമ്പോൾ അത് രൂപീകരിക്കുന്ന തലം എല്ലാം തന്നെ മികച്ചതായിരിക്കും.

രണ്ട് മൂല്യങ്ങളും ഒന്ന് മറ്റൊന്നിനു കാരണമായി തീരുന്നു. ഈ  സന്ദേശമാണ് ഐനന്റ് ( IANANT ) ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്. ഈ പരിപാടിയുടെ മുഖ്യാഥിതിയായി ഫിലിപ്പിനെ നേഴ്സ്സസ് അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. ഗ്ലോറിയ ബെറിയോനസും, മുഖ്യ പ്രഭാഷണം നടത്തുന്നതിനായി ടെക്സാസ് ഹെൽത്ത്‌ റിസോഴ്സസ് നേഴ്സ് സയന്റിസ്റ്റ് ഡോ. ഷേർലി മാർട്ടിനും പങ്കെടുക്കുന്നു.

ഐനന്റ് പ്രസിഡന്റ്‌ റീനെ ജോൺ അദ്യക്ഷത വഹിക്കുന്നു. മോഡറേറ്റർമാരായി എഞ്ചൽ ജ്യോതിയും, മേഴ്‌സി അലക്സാണ്ടറും, എലിസമ്പത് ആന്റണിയും നിർവഹിക്കും. എല്ലാ നേഴ്സിങ് പ്രൊഫഷണൽസിനെ ഈ പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായും, പങ്കെടുക്കുന്നവർക്ക് വൺ കോൺടാക്ട് ഹൗർ ലഭിക്കുന്നതായിരിക്കുമെന്നും ഐനന്റ് സെക്രട്ടറി കവിത നായരും, എഡ്യൂക്കേഷൻ ചെയർ പേർസൺ വിജി ജോർജും സംയുക്തമായി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ : www.IANANT.org, https://ianant.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments