Monday, December 23, 2024

HomeNewsKeralaതൃക്കാക്കരയില്‍ ആംആദ്മി- ട്വന്റി 20 സഖ്യം സ്ഥിരീകരിച്ച്‌ സാബു എം ജേക്കബ്

തൃക്കാക്കരയില്‍ ആംആദ്മി- ട്വന്റി 20 സഖ്യം സ്ഥിരീകരിച്ച്‌ സാബു എം ജേക്കബ്

spot_img
spot_img

എറണാകുളം: തൃക്കാക്കരയില്‍ ആംആദ്മിയുമായുള്ള സഖ്യം സ്ഥിരീകരിച്ച്‌ ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്.

എഎപിയും ട്വന്റി 20യും പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നു. എഎപിയും ട്വന്റി 20യും ബദല്‍ ശക്തിയായി മാറുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു.

ദേശീയതലത്തില്‍ ഭരണമികവ് തെളിയിച്ചു നില്‍ക്കുന്ന എഎപിയുമായുള്ള സഖ്യം എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് ബദലാകുമെന്നും സാബു കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാം തീയതി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് ജെരിവാള്‍ കേരളത്തിലെത്തും. അന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, തൃക്കാക്കരയില്‍ മികച്ച വിജയം നേടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ജനങ്ങള്‍ ഇടത് മുന്നണിക്കൊപ്പമാണ്. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം ഉടനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments