തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന സി ബി ഐ അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതിയിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി സി ബി ഐ സംഘം തെളിവെടുപ്പ് നടത്തുന്നത്. സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് നിലവില്‍ സി ബി ഐ സംഘം അന്വേഷണം നടത്തുന്നത്.
സി ബി ഐ ഇന്‍സ്‌പെക്ടര്‍ നിബുല്‍ ശങ്കറിന്റെ നേത്യത്വത്തിലാണ് തെളിവെടുപ്പ്. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സി ബി ഐക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്. അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഓരോ പരാതികളും ഓരോ സംഘമാണ് അന്വേഷിക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായിട്ടാണ് സി ബി ഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തുന്നത്. ഇതാദ്യമായാണ് ക്ലിഫ് ഹൗസില്‍ സി ബി ഐ സംഘം ഒരു പീഡന കേസിന്റെ ഭാഗമായി അന്വേഷണം നടത്തുന്നത്.
2013-ല്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്