Sunday, December 22, 2024

HomeNewsKeralaഡി.ജി.പി സുദേഷ്‌ കുമാറിന് എതിരെ അന്വേഷണം

ഡി.ജി.പി സുദേഷ്‌ കുമാറിന് എതിരെ അന്വേഷണം

spot_img
spot_img

ഡിജിപി സുദേഷ്‌കുമാറിനെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ്. അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയിട്ട് പണം നല്‍കിയില്ല, ഗതാഗത കമ്മീഷ്ണറായിരുന്ന സമയത്ത് കൈക്കൂലി വാങ്ങി എന്നതടക്കം നിരവധി പരാതികളാണ് സുദേഷ് കുമാറിനെതിരെ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുള്ളത്.

തിരുവനന്തപുരത്ത് ഒരു ജ്വല്ലറിയില്‍ മകള്‍ക്കൊപ്പമെത്തിയ സുദേഷ്‌കുമാര്‍ പണം നല്‍കാതെ 5 പവന്‍ സ്വര്‍ണമാണ് വാങ്ങിയത്. ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്‌കൗണ്ട് വാങ്ങിയതായാണ് പരാതി.

2016 ഒക്ടോബര്‍ 28ന് കുടുംബത്തോടൊപ്പം ചൈന സന്ദര്‍ശിച്ചപ്പോള്‍ ഖത്തറിലെ വ്യവസായിയായ കോഴിക്കോട്ടുകാരന്‍ സുദേഷിന്റെയും കുടുംബത്തിന്റെയും യാത്രാ ചിലവിന് 15 ലക്ഷം രൂപയോളം സ്‌പോണ്‍സര്‍ ചെയ്തിരുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങളും വ്യവസായിയില്‍ നിന്ന് ഡിജിപി കൈപ്പറ്റിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments