പാരീസ്; യുക്രൈനിലെ സാധാരണക്കാരുടെ കഷ്ടതയില്‍ പ്രതികരിച്ച് ഇന്ത്യയും ഫ്രാന്‍സും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ നടന്ന ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്.
“യുക്രൈനിലെ മാനുഷിക പ്രതിസന്ധിയിലും നിലവിലെ സംഘര്‍ഷത്തിലും ഫ്രാന്‍സും ഇന്ത്യയും അഗാധമായ ആശങ്ക പ്രകടിപ്പിച്ചു,”. എന്നാണ് ഇരു രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
യുക്രൈനില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഇരു രാജ്യങ്ങളും അപലപിച്ചു. ചര്‍ച്ചകളും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളുടെ ദുരിതങ്ങള്‍ ഉടനടി അവസാനിപ്പിക്കുന്നതിനും. ഇരുപക്ഷവും ശത്രുത ഉടനടി അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യുക്രൈനെതിരായ റഷ്യയുടെ അക്രമണം നിയമവിരുദ്ധവും അന്യായവുമാണെന്ന് ഫ്രാന്‍സ് അപലപിച്ചു.
എന്നാല്‍ റഷ്യയുടെ അധിനിവേശത്തെ പഴിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. നലവില്‍ ഇന്ത്യയിലെ സൈനിക ഹാര്‍ഡ്‌വെയറിന്റെ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് പുറമെ വര്‍ഷങ്ങളായി നീണ്ട് നില്‍ക്കുന്ന സൗഹൃദ ബന്ധവും ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ട്.
നേരത്തെ അന്താരാഷ്ട്ര സഭകളില്‍ റഷ്യയെ കുറ്റപ്പെടുത്തുന്ന വോട്ടിംഗില്‍ നിന്നും ഇന്ത്യ വിട്ട് നിന്നിരുന്നു. അതേ സമയം ലോകത്തിലെ പ്രധാന ഗോതമ്ബ് ഉത്പാദകരില്‍ ഒരാളായ യുക്രൈന്റെ ഈ പ്രതിസന്ധി ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായേക്കാം എന്നും ഇരു രാജ്യങ്ങളും ആശങ്കപ്പെട്ടു. റഷ്യയുടെ ആയുധ സ്വീകരണം നിര്‍ത്തിയാല്‍ ഇന്ത്യക്ക് വിവിധങ്ങളായ ആയുധം പങ്കുവെക്കാന്‍ ഫ്രാന്‍സ് ആ ഗ്രഹിക്കുന്നുണ്ടെന്നും ഫ്രാന്‍സിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
“ഈ യുദ്ധത്തില്‍ വിജയികളൊന്നും ഉണ്ടാകില്ല, എല്ലാവരും തോല്‍ക്കും”. എന്ന് പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ബെര്‍ലിനില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
2017 മുതല്‍ മൂന്ന് തവണയാണ് മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചിട്ടുള്ളത്. 2018ല്‍ മാത്രമാണ് ഫ്രാന്‍സ് പ്രസിഡന്റ് മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിച്ചത്