Thursday, December 26, 2024

HomeAmericaഡാളസ് സൗഹൃദ വേദി മാതൃദിനാഘോഷ വേളയിൽ നറുക്കെടുപ്പിലൂടെ സമ്മാനദാന ചടങ്ങു നടത്തുന്നു

ഡാളസ് സൗഹൃദ വേദി മാതൃദിനാഘോഷ വേളയിൽ നറുക്കെടുപ്പിലൂടെ സമ്മാനദാന ചടങ്ങു നടത്തുന്നു

spot_img
spot_img

(എബി മക്കപ്പുഴ)

ഡാളസ്:ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷ വേളയിൽ അമ്മമാരെ ആദരിക്കുന്നതോടൊപ്പം നറുക്കെടുപ്പിലൂടെ സമ്മാനദാന ചടങ്ങും നടത്തപ്പെടും .
മെയ് 8 ഞയറാഴ്ച്ച വൈകിട്ട് 4 മണിക്ക് കരോൾട്ടൻ റോസ്‌മൈഡ് സിറ്റി ഹാളിൽ നടക്കുന്ന മാതൃദിന സമ്മേളനം പ്രസിഡണ്ട് എബി മക്കപ്പുഴ ആദ്യക്ഷത വഹിക്കും.ഈശ്വര തുല്യരായ അമ്മമാരേ മനസ്സിൽ ധ്യാനിച്ച് തുടക്കം കുറിക്കുന്ന യോഗത്തിൽ സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസ നേരും.


സമ്മേളനത്തിൽ ശ്രിമതി ആനുപാ സക്കറിയ (പ്രസിഡണ്ട്, കെ എൽ എസ്,ഡാളസ്) മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ.ജെയ്സി ജോർജ്, ഡോ.ഹിമ രവീന്ദ്രനാഥ്‌ ഡി.പി ടി, ഡോ. ദർശന മനയത്ത് എന്നവർ മാതൃ ദിനാശംസകൾ നേർന്നു കൊണ്ട് പ്രസംഗിക്കും.


പ്രസ്തുത സമ്മേളനത്തിൽ സംബന്ധിക്കുന്ന അമ്മമാരിൽ നിന്നും പേരുകൾ നറുക്കെടുപ്പ്‌ നടത്തി തെരഞ്ഞെടുക്കുന്ന അമ്മമാർക്ക് സ്നേഹ സമ്മാനങ്ങൾ നൽകി ഡാളസ് സൗഹൃദ വേദി ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: സാറാ ചെറിയാൻ 972 922 1669 & എലിസബത്ത് വറുഗീസ് 469 645 8913

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments