Thursday, December 26, 2024

HomeWorldശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു

spot_img
spot_img

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജി. കൊളംബോയില്‍ സമരക്കാരെ ഇന്ന് മഹീന്ദ അനുകൂലികള്‍ ആക്രമിച്ചിരുന്നു.

പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണമുണ്ടായി.

പിന്നാലെ രാജ്യത്താകെ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷമുണ്ടായ സമരവേദിയില്‍ സൈന്യത്തെ വിന്യസിച്ചു. പ്രധാനമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും രാജി വയ്‌ക്കാനൊരുങ്ങുകയാണ്. രണ്ടു മന്ത്രിമാര്‍ പ്രസിഡന്റിന് രാജിക്കത്ത് നല്‍കി.

സാമ്ബത്തിക, രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശ്രീലങ്കയില്‍ ജനരോഷം തണുപ്പിക്കാന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സ ഉടന്‍ രാജിവച്ചേക്കുമെന്ന് സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

വെള്ളിയാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്സയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തില്‍ ഗോതബയ തന്നെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏതാനും മന്ത്രിമാരും ഗോതബയയെ പിന്തുണച്ചതോടെ താന്‍ രാജിയ്ക്ക് തയാറാണെന്ന് മഹിന്ദ അറിയിച്ചെന്നും തിങ്കളാഴ്ച രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments