Thursday, December 26, 2024

HomeWorldബര്‍മുഡ ട്രയാംഗിളിന് പിന്നിലെ രഹസ്യം പുറത്ത് !

ബര്‍മുഡ ട്രയാംഗിളിന് പിന്നിലെ രഹസ്യം പുറത്ത് !

spot_img
spot_img

സിഡ്‌നി: ലോകം ഭയത്തോടെ മാത്രം കേട്ട പേരാണ് ബര്‍മുഡ ട്രയാംഗിള്‍. മനുഷ്യര്‍ക്കും നാവികര്‍ക്കും പേടിസ്വപ്നമായിരുന്നു കടലിലെ ഈ മേഖല. രഹസ്യങ്ങള്‍ ഒളിച്ചു കിടക്കുന്ന ഇവിടെ, ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും കയ്യും കണക്കുമില്ല.

എന്നാല്‍, ലോകത്തിനു മുന്നില്‍ ഇന്നും ദുരൂഹമായി കിടക്കുന്ന ബര്‍മുഡ ത്രികോണത്തില്‍ നടന്ന അപകടങ്ങളുടെയെല്ലാം കാരണം മനുഷ്യസഹജമായ പിഴവുകള്‍ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍.

കാള്‍ ക്രുസെല്‍നിക്കിയെന്ന സിഡ്നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനും സംഘവുമാണ് ഈ കണ്ടെത്തലിന് പിറകില്‍. 1945 ഡിസംബര്‍ അഞ്ചിന് ഫ്ലൈറ്റ് 19 അപ്രത്യക്ഷമായ കുപ്രസിദ്ധമായ സംഭവത്തിനു പിറകിലും മറ്റൊന്നല്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ചെകുത്താന്റെ ത്രികോണം, അമംഗള സമുദ്രം എന്നൊക്കെ അറിയപ്പെടുന്ന ഈ സമുദ്ര ഭാഗത്തെ അപകടങ്ങള്‍ക്ക് കാരണം നാവികരുടെയും പൈലറ്റുകളുടെയും കൈപ്പിഴവുകള്‍ മാത്രമാണ്. ഇതിന് പിറകില്‍ അന്യഗ്രഹജീവികളോ അദൃശ്യ ശക്തികളുടെ സാന്നിധ്യമോ ഒന്നുമില്ലെന്നാണ് കാള്‍ വ്യക്തമാക്കുന്നത്.

ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തായാണ് ഏഴു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ബര്‍മുഡ ത്രികോണം സ്ഥിതി ചെയ്യുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments