Friday, December 27, 2024

HomeAmericaഡാളസ്സില്‍ വെടിവയ്പ്; 2 മരണം , രണ്ടു പേര്‍ക്ക് പരിക്ക്

ഡാളസ്സില്‍ വെടിവയ്പ്; 2 മരണം , രണ്ടു പേര്‍ക്ക് പരിക്ക്

spot_img
spot_img

പി.പി ചെറിയാന്‍

ഗാര്‍ലന്റ് (ഡാളസ്) : ഡാളസ് കൗണ്ടി ഗാര്‍ലന്റ് സിറ്റിയിലെ മഗ്‌നോളിയ  ഡ്രൈവില്‍ ശനിയാഴ്ച രാത്രി ഉണ്ടായ വെടിവെപ്പില്‍ 2 കൗമാരപ്രായക്കാര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു . ജീസസ് സല്‍ട്ടാന (21) , ക്രിസ്റ്റഫര്‍ ടോറസ് (22) എന്നിവരാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരെന്നും ഗാര്‍ലന്റ് പോലീസ് അറിയിച്ചു .

മഗ്‌നോളിയയിലെ വീട്ടില്‍ വച്ച് നടന്ന പാര്‍ട്ടിക്കിടയിലാണ് വെടിവെപ്പ് ഉണ്ടായത് . പാര്‍ക്ക് ചെയ്തു കിടന്നിരുന്ന കാറിന് സമീപം നടന്ന ബഹളമാണ് വെടിവെപ്പില്‍ കലാശിച്ചത് . നാല് പേര്‍ക്കാണ് വെടിയേറ്റത് ഇതില്‍ ഒസെ ഡാമിയന്‍ ഗാര്‍ഡിയ (18) സംഭവസ്ഥലത്ത് വെച്ചും 17 വയസ്സുള്ള ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത് . വെടിയേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായും പോലീസ് പറഞ്ഞു .

വെടിവെപ്പിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഗാര്‍ലന്റ് പോലീസിനെ 972485 4840 – ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .

അറസ്റ്റ് ചെയ്ത രണ്ടു പേരെയും ഗാര്‍ലന്റ് ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചു . ജാമ്യം അനുവദിക്കുന്നതിനുള്ള  നടപടികള്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു . 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments