ന്യൂയോർക് :പ്രവാസികളുടെ സാഹിത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനികളിൽ നിന്നാണ് സമ്മാനർഹയെ തെരെഞ്ഞെടുത്തത് ..ഇക്കുറി കവിത പുരസ്‌കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധുനായരുടെ “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയാണ് .
ക്യാഷ് അവാർഡും ഫലകവും ന്യൂയോർക്കിലെ കേരളം സെന്ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട് ന്യൂയോർക് ) മെയ് 14 നുഉച്ചക്ക് 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തുന്നു. ഏറെ കാലത്തിനു ശേഷം മലയാളി വനിതക്ക് ന്യൂയോർക്കിലെ മിസ്സ് ഇന്ത്യ പട്ടം ലഭിച്ച “മീര മാത്യു ” , ന്യൂയോർക്ക പൊലീസിലെ ആദ്യ മലയാളീ വനിതാ സെക്കൻട് ഗ്രേഡ് ഡിക്ടറ്റീവ് ബിനു പിള്ളൈ അബ്‌ദു.
അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻ ഫൗണ്ടർ പ്രെസിഡെന്റ് തോമസ് ജോയി എന്നിവർക്കു കൈരളിടിവിയുടെ പ്രേത്യക ആദരവ് നൽകുന്നു. തുടർന്ന് പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര “നവമാധ്യമങ്ങളും സാഹിത്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു..തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ സാംസ്‌കാരിക മാധ്യമ , സംഘടനാ പ്രവർത്തകർ സംസാരിക്കുന്നു .
മാധ്യ്മ പ്രവർത്തകരായ റോയ് മലയാളം പത്രം ,ജോർജ് ജോസഫ് ,താജ് മാത്യു ,കേരള സെന്റർ പ്രെസിഡെന്റ് അലക്‌സ് കാവുമ്പുറത്തു ,ബാബു സ്റ്റീഫൻ ,സജിമോൻ ആന്റണി ,ബേബിഊരാളിൽ, ഇ എം സ്റ്റീഫൻ , മനോഹർ തോമസ് ,ജോസ് ചെരിപുറം , കെ കെ ജോൺസൺ ,പി ,ടി പൗലോസ്, ബേബിഊരാളിൽ, ശോശാമ്മ ആൻഡ്രൂസ് ,മേരി ഫിലിപ്പ് , ജെസ്സി ജെയിംസ് , ഷൈലപോൾ , ജേക്കബ് മാനുവൽ എന്നിവർ ആശംസകൾ അർപ്പിക്കും.
തദവസരത്തിൽ തഹ്സിൻ മുഹമ്മദ് നിങ്ങൾക്കു വേണ്ടി ഓർമ്മകൾ ഉണർത്തുന്ന ഹൃദയ സ്പർശിയായ ഗാനങ്ങൾ സമർപ്പിക്കുന്നു , എല്ലാ പ്രിയ സ്നേഹിതരെയും ഞങ്ങൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 914 954 9586 .മനോഹർ തോമസ് 917 974 2670