Friday, December 27, 2024

HomeAmericaചാർലി അങ്ങാടിച്ചേരിലിന് ഭരതകലയുടെ 'ഭരതം' പുരസ്കാരം

ചാർലി അങ്ങാടിച്ചേരിലിന് ഭരതകലയുടെ ‘ഭരതം’ പുരസ്കാരം

spot_img
spot_img

സിജു വി. ജോർജ്

ഡാലസ്: അമേരിക്കയിലെ പ്രശസ്ത നാടക അഭിനേതാവും സംവിധായകനുമായ ശ്രീ ചാർലി അങ്ങാടിച്ചേരിലിന് നാടക രംഗത്തെ അദ്ദേഹത്തിന്റെ വിശിഷ്ട സംഭാവനകളെ ആദരിച്ചുകൊണ്ട് ഭരതകലാ തീയറ്റേഴ്സ് ‘ഭരതം’ അവാർഡ് സമ്മാനിച്ചു. ഭരതകലാ തീയേറ്റേഴ്സിന്റെ സ്ഥാപകഭാരവാഹികളായ ഹരിദാസ് തങ്കപ്പനും അനശ്വർ മാമ്പിള്ളിയും ചേർന്ന് അദ്ദേഹത്തിന് പ്രശസ്തി ഫലകം നൽകിയും പൊന്നാട അണിയിച്ചുമാണ് ആദരിച്ചത്.

കൈരളി തീയറ്റേഴ്സ്‌, ഭരതകല തീയറ്റേഴ്സ്, വിദേശം-വിചിത്രം ടെലിസീരീസ്‌ തുടങ്ങിയവയിലൂടെ അനേക വർഷങ്ങളായ്‌ അഭിനേതാവായും സംവിധായകനായും ചമയകലാവിദഗ്ധനായും മലയാള നാടക-ടെലിഫിലിം രംഗങ്ങളിൽ ശോഭിക്കുന്ന ശ്രീ. ചാർളി അങ്ങാടിച്ചേരിൽ ഭരതകലയുടെ പ്രധാനനാടകമായ ലോസ്റ്റ് വില്ലയുടെ സംവിധായകനും പ്രധാനകഥാപാത്രങ്ങളിൽ ഒരാളുമാണ്.

ഗാർലൻഡ് കേരള അസോസിയേഷൻ ഹാളിൽ വച്ച് മെയ് 7 ശനിയാഴ്ച സംഘടിപ്പിക്കപ്പെട്ട ഭരതകലാ തിയേറ്റേഴ്സിന്റെ കുടുംബ-സുഹൃത്സമ്മേളനത്തിൽ വച്ചാണ്‌ അവാർഡ്‌ നൽകപ്പെട്ടത്‌. വൈകിട്ട് 5 30ന് ആരംഭിച്ച പരിപാടിയിൽ ഭരതകലാ തീയേറ്റേഴ്സിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന നാടകസമിതിയായ ഭരതകലാ തീയേറ്റേഴ്സ് ഇതുവരെ അഞ്ച് നാടകങ്ങൾ അമേരിക്കയിലെ വിവിധസംസ്ഥാനങ്ങളിലെ അനേകവേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.


ലോസ്റ്റ്‌ വില്ല, പ്രണയാർദ്ദ്രം, പ്രേമലേഖനം, സയ്‌ലൻറ്റ്‌ നൈറ്റ്‌, സൂര്യപുത്രൻ തുടങ്ങിയ നാടകങ്ങളും ദി ഫ്രണ്ട്ലൈൻ, പ്രണയാർദ്ദ്രം എന്നീ ഷോർട്ട്‌ ഫിലിമുകളും ഭരതകലയുടെ നേതൃത്വത്തിൽ നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടവയാണു്.
ഭരതകലാ തീയേറ്റേഴ്സിന്റെ നാടകങ്ങളിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവരെയും ചടങ്ങിൽ ട്രോഫികൾ നൽകി ആദരിച്ചു. ഭരതകല തീയേറ്റേഴ്സിന്റെ അഭ്യുദയകാംഷികളായ സിജു വി. ജോർജ് (ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡൻറ്റ്‌) , ഷിജു എബ്രഹാം (സാമൂഹ്യപ്രവർത്തകൻ) എന്നിവർ അനുമോദന പ്രസംഗങൾ നിർവഹിച്ചു.

ഗാനമേള, മോണോആക്ട്, അന്താക്ഷരി മത്സരം, നാടക അഭിനയ പ്രദർശനം തുടങ്ങി വിവിധ കലാപരിപാടികൾ യോഗത്തിൽ അരങ്ങേറി. പങ്കെടുത്ത ഏവർക്കും അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച സായാഹ്നമായിരുന്നു ഈ സമ്മേളനം.

വിഭവസമൃദ്ധമായ സദ്യ സംഘാടകർ ഒരുക്കിയിരുന്നു. പങ്കെടുത്ത ഏവർക്കും ഹൃദയംഗമമായ നന്ദിയും ഒപ്പം തുടർപിന്തുണയും സംഘാടകർ അഭ്യർത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments