ചെന്നൈ: മറിഞ്ഞ വാഹനത്തില്‍ നിന്ന് വീണ മദ്യക്കുപ്പികള്‍ കൈക്കലാക്കാനെത്തിയ ജനക്കൂട്ടം മധുര ദേശീയ പാത സ്തംഭിപ്പിച്ചു.
കേരളത്തില്‍ നിന്ന് മധുര വഴി മദ്യം കൊണ്ടുപോകുന്ന വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് മദ്യകുപ്പികള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ചിലര്‍ക്ക് നിസാര പരുക്കു പറ്റിയെന്നും അഭ്യൂഹങ്ങളുണ്ട്.
റോഡില്‍ വീണ മദ്യ കുപ്പികള്‍ സ്വന്തമാക്കാനുള്ള ആളുകളുടെ നെട്ടോട്ടം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി. മണലൂരില്‍ നിന്ന് തമിഴ് നാട്ടിലേക്ക് മദ്യവുമായി പോകുന്ന വാഹനമാണ് മധുരയില്‍ വെച്ച് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.
പത്തു ലക്ഷത്തോളം വിലവരുന്ന മദ്യമാണ് അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണത്.