Friday, December 27, 2024

HomeAmericaഇന്ത്യ പ്രസ് ക്ലബ്  പ്രവർത്തനോത്ഘാടനം സ്‌പീക്കർ എം.ബി രാജേഷ് നിർവഹിക്കും .

ഇന്ത്യ പ്രസ് ക്ലബ്  പ്രവർത്തനോത്ഘാടനം സ്‌പീക്കർ എം.ബി രാജേഷ് നിർവഹിക്കും .

spot_img
spot_img

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവർത്തക സമിതിയുടെ പ്രവർത്തനോത്ഘാടനം മെയ് 29 ന് വൈകീട്ട് 5 മണിക്ക് ഹ്യൂസ്റ്റനിൽ വെച്ച് കേരള നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നിർവ്വഹിക്കും . സ്റ്റാഫോർഡ്  അൺഫോർഗറ്റബിൾ മെമ്മറീസ് ഇവൻറ് സെന്റർ (445 FM 1092 # 500H , Stafford , TX 77477 )  വേദിയാകുന്ന ചടങ്ങിൽ കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ പി.ആർ സുനിലും, രാഷ്ട്രീയ-മാധ്യമ-സാമൂഹിക രംഗത്തെ പ്രമുഖരും  വിശിഷ്ടാതിഥികളായി പങ്കെടുക്കും.കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനവും നടക്കും.

സുനിൽ തൈമറ്റം – പ്രസിഡന്റ് , രാജു പള്ളത്ത് -സെക്രട്ടറി , ഷിജോ പൗലോസ് ( ട്രഷറർ ), ബിജു സക്കറിയ -വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് – ജോയിൻറ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിൻറ് ട്രഷറർ , ജോർജ് ചെറായിൽ – ഓഡിറ്റർ , സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട്, ബിജു കിഴക്കേകൂറ്റ്‌ – അഡ്വൈസറി ബോർഡ് ചെയർമാൻ, എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത് .

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ  ചാപ്റ്റർ പ്രസിഡണ്ട് ജോർജ് തെക്കേമല , വൈസ് പ്രസിഡന്റ് – ജോൺ ഡബ്ല്യൂ വർഗീസ്  , സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു , ജോയിൻറ് ട്രഷറർ- ജോയ്‌സ് തോന്നിയാമല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവർത്തനോത്ഘാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.


കൂടുതൽ വിവരങ്ങൾക്ക് : Sunil Thymattam – National President 305 776 7752, Raju Pallath ,Secretary- 732 429 9529 , Shijo Poulose ,Treasurer- 201 238 9654George Thekkemala,Chapter President – 8326924726, Finny Raju , Secretary- 832 646-9078 ,Motti Mathew, Treasurer- (713) 231-3735

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments