Thursday, November 21, 2024

HomeMain Storyവെല്ലുവിളികളെ കോണ്‍ഗ്രസ് അതിജീവിക്കും; ചിന്തന്‍ ശിബിരത്തില്‍ സോണിയ

വെല്ലുവിളികളെ കോണ്‍ഗ്രസ് അതിജീവിക്കും; ചിന്തന്‍ ശിബിരത്തില്‍ സോണിയ

spot_img
spot_img

ഉദയ്പൂര്‍: കോണ്‍ഗ്രസ് നേരിടുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്ന് അധ്യക്ഷ സോണിയ ഗാന്ധി. ഓരോ പ്രതിസന്ധികളെയും മറികടക്കുമെന്ന് ഓരോ അംഗങ്ങളും ദൃഢനിശ്ചയമെടുക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിറിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ .

സംഘടനാതലത്തില്‍ പൂര്‍ണമായ പൊളിച്ചെഴുത്ത് വരും. പരിഷ്‌കാരത്തിന് പ്രത്യേക സമിതിയെ രൂപികരിക്കും. ഇന്ത്യയെ ഒരുമിപ്പിക്കാം എന്ന മുദ്രവാക്യം ഉയര്‍ത്തി ഒക്ടോബര്‍ രണ്ട് മുതല്‍ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരതത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അടിത്തറ ശക്തമാക്കാന്‍ ജൂണ്‍ 15 മുതല്‍ ജന്‍ ജാഗരണ്‍ യാത്രയെന്നും സോണിയ ഗാന്ധി പറഞ്ഞു.

പാര്‍ട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികള്‍ ചര്‍ച്ചയായ ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.

കോണ്‍ഗ്രസിന്റെ എല്ലാ സമിതികളിലും യുവജനങ്ങള്‍ക്ക് അമ്ബത് ശതമാനം പ്രാതിനിധ്യം നല്‍കണമെന്നതാണ് ചിന്തന്‍ ശിബിരത്തില്‍ എടുത്തിരിക്കുന്ന പ്രധാന തീരുമാനം.

ഒരു നേതാവിന് ഒരു പദവി മാത്രമായിരിക്കും എന്ന തീരുമാനവും എടുത്തു. എന്നാല്‍ അഞ്ച് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച്‌ പരിചയമുള്ളയാളാണ് കുടുബത്തിലെ രണ്ടാമത്തേയോ മൂന്നാമത്തേയോ ആള്‍ എങ്കില്‍ അത്തരക്കാര്‍ക്ക് മത്സരിക്കാം എന്ന ഇളവ് ഉണ്ട്. കുടുംബ ഭരണമാണ് എന്ന ആക്ഷേപത്തെ നേരിടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നത് .

90 – 120 ദിവസങ്ങള്‍ക്കിടെ എല്ലാ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും രൂപീകരിക്കും. ഡിസിസികളേയും പിസിസികളുടേയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതി. എല്ലാ വര്‍ഷവും എഐസിസിസി പിസിസി യോഗങ്ങള്‍ നടന്നിരിക്കണം എന്നും യോഗത്തില്‍ തീരുമാനമെടുത്തു.

എന്താണ് കോണ്‍ഗ്രസ് , എന്താണ് കോണ്‍ഗ്രസിന്റെ രീതി, എന്താണ് കോണ്‍ഗ്രസിന്റെ ആശയം എന്ന് പഠിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സോണിയ ഗാന്ധി അറിയിച്ചു. എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടിയെ കുറിച്ച്‌ അറിയാനുള്ള വേദിയായി ഇത് മാറും. ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് സമിതി രൂപീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം തന്നെ സമിതിയായിരിക്കും തീരുപമാനങ്ങള്‍ കൈക്കൊള്ളുക.

പ്രവര്‍ത്തക സമിതിയിലുള്ള പ്രധാനപ്പെട്ട നേതാക്കള്‍ ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി രൂപീകരിക്കും. ദേശീയ- സംസ്ഥാന തലങ്ങളില്‍ രാഷ്ട്രീയകാര്യ സമിതി എന്നിവയും നിലവില്‍ വരും. ഇത്തരത്തില്‍ സമൂലമായ ഉടച്ചുവാര്‍ക്കലാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments