എലിസബത്ത് രാജ്ഞി രാജപദവിയിലെത്തിയിട്ട് 70 വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷങ്ങളാണ് ബ്രിട്ടനിലെങ്ങും.
വിപണിയും ആഘോഷത്തില്‍ സജീവമായിരിക്കുകയാണ്.
ബ്രിട്ടന്റെ രാജ്ഞിയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പാവ നിര്‍മാതാക്കളായ മാറ്റെല്‍ ബാര്‍ബി ക്വീന്‍ ഡോളുകള്‍ പുറത്തിറക്കി. ജോണ്‍ ലെവിസ് ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോറിലൂടെയാണ് പാവ വില്പനയ്‌ക്കെത്തിയിരിക്കുന്നത്. ഒരു പാവയുടെ വില 99 പൗണ്ട് അതായത് ഏകദേശം 9000 ഇന്ത്യന്‍ രൂപ ആയിരുന്നു. വിപണിയിലെത്തിയ രാജ്ഞിയുടെ പാവകള്‍ വെറും മൂന്ന് സെക്കന്റുകൊണ്ടാണ് വിറ്റുതീര്‍ന്നത്.
എന്നാല്‍ ഈ ബാര്‍ബി ക്വീന്‍ പാവകള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഇ-ബേയില്‍ തിരക്കാണ്. 800 പൗണ്ട് അതായത് ഏകദേശം 76,000 ഇന്ത്യന്‍ രൂപ യാണ് ഈ ബാര്‍ബി ക്വീന്‍ പാവകള്‍ക്ക് ഇപ്പോള്‍ വില.