Friday, December 27, 2024

HomeAmericaലക്‌ഷ്യം പിഴച്ച പതിനഞ്ചുകാരന്റെ വെടിയേറ്റ് 11കാരിക്കു ദാരുണാന്ത്യം

ലക്‌ഷ്യം പിഴച്ച പതിനഞ്ചുകാരന്റെ വെടിയേറ്റ് 11കാരിക്കു ദാരുണാന്ത്യം

spot_img
spot_img

പി പി ചെറിയാൻ

ബ്രോൺസ് (ന്യൂയോർക്ക്) ∙ പതിനഞ്ചുകാരന്റെ വെടിയേറ്റ് 11 കാരിക്കു ദാരുണാന്ത്യം. മറ്റൊരാളെ ലക്ഷ്യമാക്കി വെടിവച്ചതു നിരപരാധിയായ പതിനൊന്നുകാരിയുടെ ശരീരത്തിൽ തുളച്ചു കയറുകയായിരുന്നു. സംഭവത്തിൽ പതിനഞ്ചുകാരനെ ന്യുയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിൽ ഒളിച്ചു കഴിയുകയായിരുന്നു പ്രതി.

മേയ് 16 തിങ്കളാഴ്ചയായിരുന്നു സംഭവം. ബ്രോൺസ് വെസ്റ്റ് ചെസ്റ്റർ അവന്യു ഫോക്സ് സ്ട്രീറ്റിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനഞ്ചുകാരനും ഒമർ ബോജാങ്ങ് എന്ന 18കാരനുമാണു സംഭവത്തിനുത്തരവാദികൾ എന്നു പൊലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണു വെടിവയ്പിൽ കലാശിച്ചത്. മറ്റൊരാളെ ലക്ഷ്യമാക്കിയാണു വെടിയുതിർത്തത്. നിർഭാഗ്യവശാൽ വെടിയുണ്ട തറച്ചുകയറിയതു 11 വയസ്സുള്ള കയ്റാ ടെയ് എന്ന കുട്ടിയുടെ ഉദരത്തിലായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം ഇരുവരും സ്കൂട്ടറിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. പതിനഞ്ചുകാരനെ മാതാവ് ഒരു ഹോട്ടലിൽ ഒളിവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നാണു കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിലുണ്ടായിരുന്ന 18കാരനായ ഒമറിനെ പൊലിസ് അന്വേഷിക്കുകയാണ്.

പതിനഞ്ചുകാരനെ അഡൽറ്റായി പരിഗണിച്ചു കൊലപാതകത്തിനും അനധികൃതമായി തോക്ക് കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ടെന്നു ന്യുയോർക്ക് സിഎ ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments