Thursday, December 26, 2024

HomeAmericaഐഎപിസി യുടെ പുതിയ കേന്ദ്ര ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും ന്യൂയോർക്കിലെ...

ഐഎപിസി യുടെ പുതിയ കേന്ദ്ര ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രൗഡഗംഭീരമായി നടത്തപ്പെട്ടു.

spot_img
spot_img

ഡോ. മാത്യു ജോയിസ്

വടക്കേ അമേരിക്കയിലുടനീളം പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ പത്രപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഏറ്റവും വലിയ സംഘടനയായ ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്, 2022-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും സ്ഥാനാരോഹണവും മെയ് 21 ശനിയാഴ്ച ഗംഭീരമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ചു.

ഐഎപിസിയുടെ പ്രധാന അഭ്യുദയകാംക്ഷിയായ എറിക് കുമാർ, മേയർ ബിൽ ഡിബ്ലാസിയോയെ സദസ്സിന് പരിചയപ്പെടുത്തി. തന്റെ പ്രസംഗത്തിൽ, മേയർ ബിൽ ഡിബ്ലാസിയോ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റികളുമായി എത്ര അടുത്ത് പ്രവർത്തിച്ചുവെന്നും വംശീയ മാധ്യമങ്ങളെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം ഒരു നിയമം ഉണ്ടാക്കിയെന്നതിനെയും പരാമർശിച്ചു. തുടർന്ന്, ഐഎപിസി മുൻ പ്രസിഡന്റ് പർവീൺ ചോപ്ര വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഐഎപിസി ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്ക് കൊളുത്തി, ചടങ്ങു് ഉത്‌ഘാടനം ചെയ്തു.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ അംബാസഡർ രൺധീർ ജയ്‌സ്വാൾ, ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാനായ കമലേഷ് സി മേത്തയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു, ഐഎപിസിയുടെ സ്ഥാപക ചെയർമാൻ ജിൻസ് മോൻ സക്കറിയ ഐഎപിസിയുടെ പുതിയ പ്രസിഡന്റ് ആഷ്മീത യോഗിരാജിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസ്തുത ചടങ്ങിൽ വിശിഷ്‌ടരും പ്രഗത്ഭരുമായ നാല് കമ്മ്യൂണിറ്റി നേതാക്കൾ/പ്രൊഫഷണലുകൾക്ക് അവരുടെ നേട്ടങ്ങൾക്കും സമൂഹത്തിനുള്ള സംഭാവനകൾക്കും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ നൽകി ആദരിച്ചു.

കോൺസൽ ജനറൽ അംബാസഡർ രൺധീർ ജയ്‌സ്വാൾ മുഖ്യാതിഥിയായിരുന്നു, ചടങ്ങിൽ ന്യൂയോർക്ക് മേയർ ഡി ബ്ലാസിയോ വിശിഷ്ടാതിഥിയായിരുന്നു. മേയർ ഡി ബ്ലാസിയോ, പമേല ക്വാത്രയ്ക്ക് അവാർഡ് നല്കി ആദരിച്ചു. പ്രശസ്തമായ എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ നേടിയ ഏക ഇന്ത്യൻ വംശജയായ പമേല ഖാത്രേ സാമൂഹികവും തൊഴിൽപരവുമായ നേട്ടങ്ങളുടെയും അംഗീകാരത്തിന്റെയും അഭിമാനകരമായ റെക്കോർഡുകളുടെ ജേതാവാണ്.

അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അനുപമ ഗോതിമുകുളയ്ക്ക്‌, AAPI അംഗങ്ങൾക്കും ഇന്ത്യയിലെയും അമേരിക്കയിലെയും വലിയ സമൂഹങ്ങൾക്കും പ്രയോജനം ചെയ്യുന്ന ദീർഘവീക്ഷണത്തോടെയുള്ള അവരുടെ നേതൃത്വത്തെ ആദരിച്ചു അവാർഡ് നല്കി.

കൊളംബിയ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയായി ന്യൂയോർക്കിലേക്ക് മാറിയതിന് ശേഷം കഴിഞ്ഞ 49 വർഷമായി എൻആർഐ/പിഐഒ കമ്മ്യൂണിറ്റികൾക്കുള്ള സേവനങ്ങൾക്ക് അന്തർ രാഷ്ട്രീയ സഹയോഗ് പരിഷത്തിന്റെ ഭാരത് വംശി ഗൗരവ് അവാർഡും, പ്രവാസി ഭാരതീയ സമ്മാനും നൽകി ആദരിച്ച ഡോ. തോമസ് എബ്രഹാം, ഐഎപിസി ഇന്ന് ലൈഫ് ടൈമ് അച്ചീവ്‌മെന്റ് അവാർഡ് നല്കി ആദരിച്ച മറ്റൊരു വിശിഷ്ടാതിഥി ആയിരുന്നു.

ഇന്ന് ഐഎപിസി അംഗീകരിച്ചാദരിച്ച സുധീർ എം. പരീഖ്, എം.ഡി., പ്രൊഫഷനൽ ഫിസിഷ്യനും നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ഇന്ത്യൻ-അമേരിക്കൻ പബ്ലിഷിംഗ് ഗ്രൂപ്പായ പരീഖ് വേൾഡ് വൈഡ് മീഡിയ ഇങ്കിന്റെ ചെയർമാനും പ്രസാധകനും, ഐടിവി ഗോൾഡിന്റെ ചെയർമാനുമാണ്. 24×7 ടിവി ന്യൂസ് ചാനൽ, പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാൻ, എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ എന്നിവ ലഭിച്ച ഏറ്റവും ആദരണീയനായ വ്യക്തിത്വത്തിന്റെ ഉടമയാണ്.

അംബാസഡർ ജയ്‌സ്വാൾ തന്റെ പ്രസംഗത്തിൽ, ഇന്ത്യയെ അഭിവൃദ്ധിയിലേക്കും ശക്തിയിലേക്കും നയിക്കാൻ ഇന്ത്യാ ഗവൺമെന്റിന്റെ സമീപകാല സംരംഭങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു “ഇന്ത്യ-യുഎസ് സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനും, ഐഎപിസി സൽകിയ സുപ്രധാന സംഭാവനകളെ ഞാൻ പ്രശംസിക്കുന്നു. സമൂഹത്തിന്റെ ശബ്ദം അർഥവത്തായ രീതിയിൽ കേൾക്കാൻ കഴിയുന്ന തരത്തിൽ പ്രവാസി മാധ്യമ സാഹോദര്യത്തിലെ ആളുകളെ യോജിപ്പിച്ചു ഐഎപിസി ഒരു കുടക്കീഴിൽ കൊണ്ടുവന്നു. ഇന്ത്യയിൽ നിന്നുള്ള സംഭവവികാസങ്ങൾ യുഎസിലെ വായനക്കാരിലേക്ക് എത്തിക്കുന്നതിനും അമേരിക്കയിൽ നിന്നുള്ള എല്ലാ ആവേശവും ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അവരുടെ തുടർച്ചയായ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യ@75, നമ്മുടെ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിൽ ഞങ്ങളോടൊപ്പം കൈകോർക്കാൻ ഞാൻ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിനെ ക്ഷണിക്കുന്നു. ക്ലബിന് സ്ഥിരമായ വളർച്ചയും പുരോഗതിയും വിജയവും നേരുന്നു,”

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ അംബാസഡർ രൺധീർ ജയ്‌സ്വാളിന്റെ കാഴ്ചപ്പാടിനും അർപ്പണബോധത്തിനും, ഈ ചടങ്ങിൽ പ്രത്യേക ആദരവു നല്കി. പൊതുസേവനത്തിലും നേതൃത്വത്തിലും മികവിന്, ന്യുയോർക്കിലെ മുൻ മേയർ ബിൽ ഡി ബ്ലാസിയോ, വിദ്യാഭ്യാസ രംഗത്തും പൊതുപ്രവർത്തനത്തിനും ഇന്ത്യൻ പാർലമെന്റ് അംഗമായ ഡോ. പ്രഭാകർ കോറെ, കമ്മ്യൂണിറ്റി സേവനത്തിലും നേതൃത്വത്തിലും മികവിനും ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് തുടങ്ങിയവരെയും ആദരിക്കുകയുണ്ടായി.

തന്റെ പ്രസംഗത്തിൽ ചെയർമാൻ കമലേഷ് മേത്ത ഇങ്ങനെ പറഞ്ഞു, ” മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും, കോവിഡ് മഹാമാരിയിൽ പലരും ജീവൻ ബലിയർപ്പിച്ച ഈ കാലഘട്ടം അഭൂതപൂർവമായ സമയമാണ്. IAPC-യിൽ, കൃത്യമായ റിപ്പോർട്ടിംഗ് ലോകത്തിലേക്ക് കൊണ്ടുവരുന്നതിനും മാധ്യമ ലോകത്തിന്റെ ഫലപ്രദമായ ശബ്ദമാകുന്നതിനും തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന ഈ ധീരരായ പുരുഷന്മാരെയും സ്ത്രീകളെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. യുഎസിലും കാനഡയിലുടനീളമുള്ള ഏകദേശം ആയിരത്തോളം അംഗങ്ങൾ മുഖേനയുള്ള കൂട്ടായ പരിശ്രമങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും, മാധ്യമ സാഹോദര്യവും ലോകവും തമ്മിലുള്ള ഒരു കണ്ണിയായി IAPC അതിന്റെ കാഴ്ചപ്പാട് വിഭാവനം ചെയ്യുന്നു. ഞങ്ങളുടെ പത്രപ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആശയങ്ങൾ കൈമാറുന്നതിനും ഞങ്ങളുടെ അംഗങ്ങൾക്കും ലോകമെമ്പാടുമുള്ള യുവ പത്രപ്രവർത്തകർക്കും മാധ്യമ പ്രൊഫഷണലുകൾക്കും വിദ്യാഭ്യാസപരവും പരിശീലനപരവുമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഞങ്ങൾ സമർപ്പണത്തോടെ ഒരുമിച്ച് പ്രവർത്തിക്കും.”

JUS ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ പ്രോഗ്രാമിംഗ് & മാർക്കറ്റിംഗ് ഡയറക്ടർ ആഷ്മീത യോഗിരാജ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു, “മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണെന്ന് ഞാൻ പറയുന്നു. നാം ഇപ്പോൾ ജീവിക്കുന്ന കാലത്ത് ഇത് ഏറ്റവും സത്യമായിരിക്കുന്നു. ഒരു സ്ഥാപനമെന്ന നിലയിൽ മാധ്യമങ്ങൾ തീർച്ചയായും ആധുനിക കാലത്തിന് അനുയോജ്യമായ രീതിയിൽ പരിണമിച്ചിട്ടുണ്ടെങ്കിലും, സമൂഹത്തിന് അതിന്റെ അമൂല്യമായ സേവനം നിലനിൽക്കുന്നു. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ, ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായി പ്രവർത്തിക്കാൻ സാധിച്ചത് എന്റെ ബഹുമതിയാണ്. ബാക്കിയുള്ള ഐഎപിസി നേതൃത്വത്തിനും ടീമിനും ഒപ്പം ജനാധിപത്യത്തിന്റെ തത്വങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ പ്രതീക്ഷിക്കുന്നു. ഐ‌എ‌പി‌സി അംഗമാകുന്നതിലൂടെ, “ഒരു അദ്വിതീയ പ്രൊഫഷണൽ നെറ്റ്‌വർക്കിലേക്കുള്ള പ്രവേശനം, ഉയർന്ന പ്രൊഫൈൽ, ആഗോള സ്വാധീനം ചെലുത്തുന്നവരുമായുള്ള എക്സ്ക്ലൂസീവ് ഇവന്റുകൾ, അത്യാധുനിക ന്യൂസ്‌വയർ സേവനങ്ങൾ, മീഡിയ വ്യവസായത്തിലെ മറ്റുള്ളവരുമായി നെറ്റ്‌വർക്ക് ചെയ്യാനുള്ള അവസരം എന്നിവ നിങ്ങൾക്ക് ലഭിക്കും” എന്ന് അവർ പറഞ്ഞു.

“നമ്മുടെ മാതൃഭൂമിയായ ഇന്ത്യയിൽ, ഊർജ്ജസ്വലവും സജീവവും സ്വതന്ത്രവുമായ മാധ്യമങ്ങൾ, പ്രവർത്തനത്തിലും വളർച്ചയിലും വളരെ നിർണായക പങ്ക് വഹിക്കുന്നതായിട്ടാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മാധ്യമപ്രവർത്തകർ എന്ന നിലയിൽ നമ്മുടെ പ്രവാസ ഭൂമിയിൽ നമുക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. മാധ്യമപ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾക്ക് ലോകമെമ്പാടുമുള്ള ഫലപ്രദമായ ആശയവിനിമയത്തിന്റെ ഉറവിടമാകാനുള്ള ഒരു റോൾ ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു

എല്ലാവരും സ്വാതന്ത്ര്യം ആസ്വദിക്കുന്ന നീതിയും, സമത്വവുമുള്ള സ്ഥലമായി നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ഉത്തരവാദിത്വം മനസിലാക്കി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം.” ഐ‌എ‌പി‌സി ഡയറക്റ്റർ ബോർഡ് സ്ഥാപക ചെയർ ജിൻസ്‌മോൻ സക്കറിയ പറഞ്ഞു,

ഐഎപിസിയുടെ രൂപീകരണത്തിന്റെ പശ്ചാത്തലം നൽകിക്കൊണ്ട്, ഐഎപിസിയുടെ സ്ഥാപക പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു, “അച്ചടി, വിഷ്വൽ, ഇലക്‌ട്രോണിക്, ഓൺ‌ലൈൻ മാധ്യമ ലോകത്തെ പ്രതിനിധീകരിക്കുന്ന വ്യക്തികളും കോർപ്പറേഷനുകളും എന്ന നിലയിൽ, ഞങ്ങൾക്ക് കൂടുതൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ബോധ്യമുണ്ട്. പതിറ്റാണ്ടുകളായി ഞങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു, മാത്രമല്ല പലപ്പോഴും ഒരു വലിയ മാധ്യമ ലോകത്ത് ഒറ്റയ്ക്കാണ്. മാധ്യമങ്ങളിലെ വ്യക്തിഗത അംഗങ്ങൾ എന്ന നിലയിൽ, മൾട്ടി-മീഡിയയുടെ വലിയ ലോകത്ത് നമ്മുടെ ശബ്ദം പലപ്പോഴും മുങ്ങിപ്പോകുന്നു. നമ്മുടെ ശബ്‌ദം ഉയർത്താനും നമ്മുടെ കഴിവുകൾ ഒരുമിച്ചുകൂട്ടാനും ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ പ്രതിഫലിപ്പിക്കാനും പ്രതികരിക്കാനും ഒരു കൂട്ടായ ഗ്രൂപ്പായി പ്രവർത്തിക്കാനും ഞങ്ങൾക്ക് ഒരു കൂട്ടായ ശബ്ദം ഇല്ലായിരുന്നു. ഐഎപിസി രൂപീകരിച്ചത്

ഈ ശൂന്യത നികത്താനും, ശബ്ദമുയർത്താനും ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരെ ഒരുമിച്ചു നിർത്തുവാനുമാണ്. ഇന്നത്തെയും ഭാവി തലമുറയ്‌ക്കും, നീതിയുക്തവും തുല്യവുമായ ഒരു ലോകമായി മാറ്റിയെടുക്കാൻ ഒരു പൊതുവേദിയായി പരിശ്രമിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധമാണ്. അമേരിക്കയിലും കാനഡയിലും പ്രധാന സിറ്റികളിൽ ഐഎപിസിയുടെ ചാപ്റ്ററുകൾ പ്രവർത്തിച്ചുവരുന്നു”

ലാസ് വെഗാസിൽ നിന്നുള്ള ഐഎപിസി ഡയറക്ടർ ബോർഡ് അംഗം ഡോ. ​​മാത്യു ജോയ്‌സും ടെക്‌സാസിൽ നിന്നുള്ള ഷാൻ ജസ്റ്റസും ചേർന്ന്, 2013-ൽ ഐഎപിസിയുടെ തുടക്കം മുതലുള്ള വളർച്ചയുടെ ഒമ്പത് വർഷത്തെ ചരിത്രത്തിന്റെ ദൃശ്യാവതരണം നൽകിയത് ആകര്ഷകമായിരുന്നു. കൂടാതെ പർവീൺ ചോപ്രയും ഡോ. ​​മാത്യു ജോയ്‌സും ചേർന്ന് എഡിറ്റ് ചെയ്‌ത ഐഎപിവിയുടെ ചരിത്രവും ലക്ഷ്യങ്ങളും വിവരിക്കുന്ന വർണ്ണാഭമായ സുവനീർ ഇതോടൊപ്പം പ്രകാശനം ചെയ്തു.

സമാപനച്ചടങ്ങിൽ ആര്യാ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച പരമ്പരാഗത നാടോടി നൃത്തങ്ങളും ചടുല വേഗമാർന്ന ബോളിവുഡ് നൃത്തങ്ങളും ഉൾപ്പെട്ടിരുന്നു, തുടർന്ന് വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു. ഹൈബ്രിഡ് ഇവന്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഒരേസമയം സ്ട്രീം ചെയ്തുകൊണ്ടിരുന്നതിനാൽ വിവിധ സ്ഥലങ്ങളിൽനിന്നും നിരവധി മാധ്യമസുഹൃത്തുക്കൾക്കും, പങ്കു ചേരാനും അനുമോദന ആശംസ്സകൾ നേരാനും സാധിച്ചുവെന്നതും ഈ ചടങ്ങിന് ചാരുതയേകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments