മോസ്കോ : തങ്ങള്‍ക്ക് മേലുള്ള ഉപരോധങ്ങള്‍ക്ക് മറുപടിയായി, തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാടില്ലാത്ത യു.എസ് പൗരന്മാരുടെ വിപുലീകരിച്ച പട്ടിക റഷ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രസിഡന്റ് ജോ ബൈഡന് ആജീവനാന്ത പ്രവേശന വിലക്കാണ് റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ബൈഡന്റെ മകന് ഹണ്ടര്‍ ബൈഡന്, ഹോളിവുഡ് നടന് മോര്ഗന് ഫ്രീമാന്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ടെന്ന് റഷ്യ വ്യക്തമാക്കി. കുറച്ച് യു.എസ് പൗരന്മാരെയും കൂടി ഉള്‍പ്പെടുത്തിയാണ് 963 പേരുടെ അപ്ഡേറ്റഡ് ലിസ്റ്റ് റഷ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എന്നാല്‍, ഈ ലിസ്റ്റില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്ല എന്നതാണ് പ്രത്യേകത.
അധികാരത്തിലിരിക്കെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനോട് ട്രംപിന് ചെറിയ താല്പര്യമുണ്ടായിരുന്നു.