Thursday, December 26, 2024

HomeHealth and Beautyകുരങ്ങ് പനി: കോവിഡ് പോലെ മഹാമാരിയാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍

കുരങ്ങ് പനി: കോവിഡ് പോലെ മഹാമാരിയാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍

spot_img
spot_img

വാഷിങ്ടണ്‍: കുരങ്ങ് പനി കോവിഡ് പോലെ രൂക്ഷമാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍ പറയുന്നു. കുരങ്ങുപനി കേസുകള്‍ ലോകത്താകമാനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് കോവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാധ്യത പൂജ്യമാണെന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് വൈസ് പ്രസിഡന്റും ചീഫ് ക്വാളിറ്റി ഓഫീസറുമായ ഡോ. ഫഹീം യൂനുസ് പറയുന്നത്.

കോവിഡിന് കാരണക്കാരനായ വെറസ് പുതുതായി രൂപം കൊണ്ട വൈറസായിരുന്നെന്നും എന്നാല്‍ കുരങ്ങുപനിയുടെ വൈറസ് പുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരങ്ങുകളില്‍ ഈ രോഗം 1958-ലാണ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് 1970ല്‍ ആദ്യമായി മനുഷ്യരില്‍ ഈ രോഗബാധ കണ്ടെത്തി. 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അന്ന് രോഗംസ്ഥിരീകരിച്ചിരുന്നു.

കോവിഡ് വൈറസിന്റെ കാര്യത്തില്‍ നേരിട്ടത് പോലെ വാക്‌സിന്‍ പ്രതിസന്ധി കുരങ്ങുപനിയില്‍ നേരിടാന്‍ സാധ്യതയില്ലെന്നും വസൂരിയുടെ വാക്‌സിനുകള്‍ ഈ രോഗത്തിന് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ അപേക്ഷിച്ച് കുരങ്ങുപനിക്ക് കുറവ് അപകട സാധ്യത മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ കാനഡ, സ്പെയിന്‍, ഇസ്രായേല്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, യു.എസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലായി 90ലധികം കുരങ്ങുപനി കേസുകള്‍ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുരങ്ങ് പനി വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് പകരുന്നത്. യു.കെ.എച്ച്.എസ്.എയുടെ അഭിപ്രായത്തില്‍ കുരങ്ങ്? പനി വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത് ഗുരുതരമാകാറുള്ളൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഖം പ്രാപിക്കുന്നു. രോഗം ബാധിച്ചയാള്‍ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. ശരീരസ്രവങ്ങള്‍, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവയിലൂടെയും വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാം. കടുത്ത പനി, തലവേദന, പുറം വേദന, പേശികളില്‍ വേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.

വൈറല്‍ രോഗമായതിനാല്‍ കുരങ്ങ്പനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. എന്നാല്‍, രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്?ടറെ സമീപിക്കേണ്ടത്? അത്യാവശ്യമാണ്. കുരങ്ങുപനിക്ക്? വാക്സിനേഷന്‍ നിലവിലുണ്ട്. അസുഖബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ 14 ദിവസത്തിനകം വാക്‌സിനേഷന്‍ എടുത്തിരിക്കണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments