Tuesday, January 14, 2025

HomeAmericaജോർജിയ ഗവർണർ തിരഞ്ഞെടുപ്പ്: ട്രംപിന്റെ സ്ഥാനാർഥിക്കു പരാജയം

ജോർജിയ ഗവർണർ തിരഞ്ഞെടുപ്പ്: ട്രംപിന്റെ സ്ഥാനാർഥിക്കു പരാജയം

spot_img
spot_img

പി പി ചെറിയാൻ

ജോർജിയ:ജോർജിയ സംസ്ഥാനത്ത് മേയ് 24ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളായി ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച നിലവിലുള്ള ഗവർണർ ബ്രയാൻ കെംപ് ട്രംപ് പിന്തുണ നൽകിയ മുൻ സെനറ്റർ ഡേവിഡ് പെർഡ്യുവിനെ വലിയ മാർജിനു പരാജയപ്പെടുത്തി. മുൻ വൈസ് പ്രസിഡന്റ് പിന്തുണച്ചതു കെംപിനെയായിരുന്നു. ട്രംപിന്റെ നിലപാടുകളെ ശക്തമായി എതിർത്ത് നിലവിലുള്ള ഗവർണർ കെംപിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണു മുൻ സെനറ്റർ പെർഡ്യുവിനെ ട്രംപ് എൻഡോഴ്സ് ചെയ്തു രംഗത്തിറക്കിയത്.

പ്രൈമറി തിരഞ്ഞെടുപ്പിൽ ട്രംപ് പിന്തുണച്ച പ്രമുഖ സ്ഥാനാർഥിക്ക് ഏറ്റ വൻ പ്രഹരമാണു പെർഡ്യുവിന്റെ പരാജയം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഇംഗിതത്തിനു വഴങ്ങിയ റിപ്പബ്ലിക്കൻ ഗവർണറാണ് കെംപെന്നു ട്രംപ് ആരോപിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് നല്ല പിന്തുണയുള്ള സംസ്ഥാനമാണു ജോർജിയ. ഡമോക്രറ്റിക് ഗവർണർ സ്ഥാനാർഥിയായി സ്റ്റേയ്സി ഏബ്രഹാം മത്സരിച്ചാലും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ നിലവിലുള്ള ഗവർണർ കെംപിനു തന്നെയായിരിക്കും വിജയം. പെർഡ്യുവിന്റെ പരാജയം ട്രംപിന്റെ 2022 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു സ്ഥാനാർഥിത്വത്തിനു മങ്ങൽ ഏൽപിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments