ചിക്കാഗോ: കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ആരംഭദിവസമായ ജൂലൈ 21-ാം തീയതി വൈകിട്ട് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിന് മുമ്പായി നടക്കുന്ന കണ്വന്ഷന് ഘോഷയാത്രയുടെ ചെയര്‍മാനായി ജോര്‍ജ് തോട്ടപ്പുറത്തിനെ തെരഞ്ഞെടുത്തു. ക്നാനായ കണ്‍വന്‍ഷനിലെ ഏറ്റവും പകിട്ടേറിയ ഒരു കാഴ്ചയാണ് കണ്വന്ഷന് ഉദ്ഘാടത്തിന് മുമ്പായി എല്ലാ അംഗസംഘടനകളും നയിക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്ര.
ഇത്തവണത്തെ കണ്‍വന്‍ഷനിലെ ഘോഷയാത്ര ഏറ്റവും മഹനീയമാക്കുവാനുള്ള അണിയറയിലാണ് മുന്‍ ചിക്കാഗോ കെ.സി.എസിന്റെ പ്രസിഡന്റും മികവുറ്റ സംഘാടകനുമായ ജോര്‍ജ് തോട്ടപ്പുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി. ജോര്‍ജ് തോട്ടപ്പുറം ചെയര്‍മാനായി നയിക്കുന്ന കമ്മറ്റിയില്‍ ജോസ് മമ്പിള്ളിയില്‍, കവിത നീരാട്ടുപാറ, ജസ്മോന്‍ പുറമഠത്തില്‍, സാബു തെക്കേവട്ടത്തറ, ജോളി മ്യാലില്‍ എന്നിവര്‍ കോ-ചെയര്മാന്മാരായി ഈ ഘോഷയാത്ര കമ്മറ്റിയ്ക്ക് നേതൃത്വം നല്കുന്നു. കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് അംഗം ഷിജു അപ്പോഴിയില്‍ ആണ്. ഈ കമ്മറ്റിയുടെ കെ.സി.സി.എന്‍.എ. ലെയ്സണ്‍ ആയി പ്രവര്‍ത്തിക്കുന്നത്.
ജൂലൈ 21 -ാം തീയതി 5 മണിക്ക് ക്നായി തോമാ നഗറില്‍ വച്ച് നടക്കുന്ന ഘോഷയാത്രയില്‍ ന്യൂയോര്‍ക്ക്, ഡിട്രോയിറ്റ്, ഫിലാഡല്‍ഫിയ, ഡാളസ്, ഒഹായോ, മിനസോട്ട, കാനഡ, താമ്പ, വാഷിംഗ്ടണ്‍, സാന്‍ അന്റോണിയോ, ഹൂസ്റ്റണ്‍, ബോസ്റ്റണ്‍, മയാമി, ലാസ്വേഗസ്, സാക്രമന്റോ, അറ്റ്ലാന്റ, അരിസോണ, ലോസ് ആഞ്ചല്‍സ്, സാന്‍ഹൊസെ, ചിക്കാഗോ എന്നീ ക്രമത്തില്‍ കെ.സി.സി.എന്‍.എ.യുടെ എല്ലാ അംഗസംഘടനകളും പങ്കെടുക്കുന്നു.
ക്നാനായ സംസ്ക്കാരം, ആഘോഷ വിതാനങ്ങള്‍, വര്‍ണ്ണപ്പൊലിമ, അച്ചടക്കം തുടങ്ങിയ ഘടകങ്ങള്‍ നിര്‍ണ്ണയിച്ചാണ് മികച്ച ഘോഷയാത്ര സംഘടിപ്പിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ചെയര്മാന് ജോര്‍ജ് തോട്ടപ്പുറം അറിയിച്ചു.
ഈ വര്‍ഷത്തെ കണ്വന്ഷന് ഘോഷയാത്ര ഗാംഭീരമാക്കുവാന് തയ്യാറെടുക്കുന്ന ജോര്‍ജ് തോട്ടപ്പുറം നേതൃത്വം നല്കുന്ന കമ്മറ്റിയെ കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവിന്റെ പേരില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അഭിനന്ദിച്ചു.
കെ.സി.സി.എന്‍.എ. കണ്വന്ഷന് ഘോഷയാത്രക്കുറിച്ചുള്ള സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ചെയര്മാന് ജോര്‍ജ് തോട്ടപ്പുറം (847 975 9239), കോ ചെയേഴ്സായ കവിത നീരാട്ടുപാറ (647 780 7043), സാബു തെക്കേവട്ടത്തറ (917 412 4198), ജസ്മോന്‍ പുറമഠത്തില്‍ (224 766 9695), ജോസ് മാമ്പള്ളില്‍ (408 836 5804), ജോളി മ്യാലില്‍ (516 519 9038), ഷിജു അപ്പോഴി (818 522 2301) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍