Thursday, December 26, 2024

HomeNewsIndiaഡല്‍ഹി വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയിനുമായി 2 യുവതികള്‍ പിടിയില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയിനുമായി 2 യുവതികള്‍ പിടിയില്‍

spot_img
spot_img

ഡല്‍ഹി വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയിനുമായി ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍. 957 ഗ്രാം വരുന്ന 14 കോടിയുടെയും 891 ഗ്രാം വരുന്ന 13 കോടിയുടെയും കൊക്കെയിന്‍ ഗുളികകളാണ് പിടിച്ചെടുത്തത്.

ഇന്ദിര ഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച്‌ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് യുവതികളുടെ വയറില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്ന്‍കണ്ടെത്തിയത്.

കഴിഞ്ഞ 22 നാണ് ഇവരിലൊരാള്‍ ഉഗാണ്ടയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

പിടികൂടിയ രണ്ട് യുവതികളും ഉഗാണ്ട സ്വദേശിനികളാണെങ്കിലും ഇവര്‍ തമ്മില്‍ പരസ്പരം ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments