റിയാദ്: ഈത്തപ്പഴ കയറ്റുമതിയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നേടി സൗദി അറേബ്യ. 2021ലെ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തില്‍ സൗദി നേടിയത് 1.2 ബില്യണ്‍ റിയാലാണ്. ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററിന്റെ ട്രേഡ് മാപ്പ് അനുസരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
113 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കയറ്റുമതിയുടെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചാ നിരക്കായ 12 ശതമാനം രാജ്യം സാക്ഷാത്കരിച്ചിട്ടുണ്ട്.
ഒന്നാം സ്ഥാനം നേടിയ സൗദി അറേബ്യയെ യു.എന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ അഭിനന്ദിച്ചു.