ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിലെ വലിയൊരു പ്രകാശബിംബമണഞ്ഞിരിക്കുന്നു. സാമൂഹിക സേവനരംഗങ്ങളില്‍ വിയര്‍പ്പൊഴുക്കി വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വനിത മറിയാമ്മ പിള്ള ഇന്ന് നമ്മോടൊപ്പമില്ല. ഫൊക്കാനയുടെ പ്രസിഡന്റായി സമാനകളില്ലാതെ തിളങ്ങിയ മറിയാമ്മ പിള്ള പത്തനംതിട്ട റാന്നി കണ്ണാത്ത് കുടുംബാംഗമാണ്. മാര്‍ത്തോമ സഭയുടെ സജീവ അംഗവുമായിരുന്നു.
74-ാം വയസിലെ ഈ വിയോഗം തീരാ നഷ്ടമാണ്. എന്നാല്‍ മറിയാമ്മ പിള്ളയുടെ സ്മരണ നമുക്കെന്നും വിഴിവിളക്കായിരിക്കും. ഫൊക്കാനയുടെ ഉരുക്കു വനിത എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ള സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയിരുന്നു.
1970കളില്‍ അമേരിക്കയിലെത്തുകയും നഴ്‌സിങ് ജോലിക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തു. കൗണ്‍സിലിങ് രംഗത്ത് മലയാളി സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാര്‍ത്തോമ സഭയ്ക്കു കീ ഴിലുള്ളവര്‍ക്കു കൗണ്‍സിലിങ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനു മുന്‍കൈയെടുത്തു. ആരെയും പിണക്കാത്ത, സൗമ്യമായ സ്വഭാവത്തിനുടമയായിരുന്നു മറിയാമ്മ പിള്ള.
90കളില്‍ ആണു ഫൊക്കാനയില്‍ സജീവമായത്. 2002ല്‍ ഫൊക്കാന ട്രഷറര്‍ ആയി സേവനമനുഷ്ഠിച്ചു. വൈസ് പ്രസിഡന്റ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ച ശേഷമാണു പ്രസിഡന്റായത്. 10 നഴ്‌സിങ് ഹോമുകളുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്നു. മികച്ച നഴ്‌സിങ് ഹോം നടത്തിപ്പിനുള്ള ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഒട്ടേറെ നഴ്‌സുമാര്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇവരുടെ മേല്‍നോട്ടത്തില്‍ അമേരിക്കയിലെത്തി. 44,000 മലയാളി നഴ്‌സുമാര്‍ക്കു തൊഴില്‍ കണ്ടെത്തുന്നതിനു സഹായിച്ചിട്ടുണ്ട്.
ആദ്യമായി അമേരിക്കയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ആര്‍.എന്‍, എല്‍.പി.എന്‍, സി.എന്‍.എ, അക്കൗണ്ടന്‍സി തുടങ്ങിയ പ്രാഥമിക കോഴ്‌സുകള്‍ നേരിട്ട് നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. 1970 കളിലാണ് അവര്‍ യു.എസില്‍ എത്തിയത്. അമേരിക്കയിലെ മലയാളി കമ്മ്യൂണിറ്റിക്കു വലിയ നഷ്ടമാണു മറിയാമ്മ പിള്ളയുടെ മരണത്തോടെ ഉണ്ടായത്.
സത്രീകള്‍ സംഘടനകളുടെ നേതൃത്വത്തില്‍ വരുന്നത് വളരെ അപൂര്‍വമായിരുന്ന കാലത്താണ് മറിയാമ പിള്ളയെ ഏകകണ്ഠമായി ഫൊക്കാനയുടെ പ്രസിഡന്റായത്. മികച്ച നേതൃപാടവവും സ്വീകാര്യതയുമായിരുന്നു ഇതിന് കാരണം.
ഭര്‍ത്താവ്: ചന്ദ്രന്‍ പിള്ള (വെച്ചൂച്ചിറ കുന്നം സ്വദേശി), മക്കള്‍: രാജന്‍ (വെല്‍നസ് ഹെല്‍ത്ത് കെയര്‍ പാര്‍ട്ട്‌നേഴ്‌സ്), റോഷ്‌നി (ബാങ്ക് ഉദ്യോഗസ്ഥ).