ആഗോള ഇലക്‌ട്രിക് വാഹന വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡിന് ഇത് വരെ ഇന്ത്യയിൽ വാഹനങ്ങളോ സേവനങ്ങളോ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം ഇനിയും വൈകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇപ്പോഴിതാ ഇലോണ്‍ മസ്ക് നടത്തിയ ഒരു ട്വീറ്റാണ് സജീവ ചര്‍ച്ചയാകുന്നത്.
തങ്ങളുടെ സേവനങ്ങളും കാറുകളും ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവദിക്കുന്നത് വരെ ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റുകള്‍ ഒന്നും ആരംഭിക്കില്ലെന്നണ് മസ്ക് ട്വീറ്റ് ചെയ്തത് .
ഇന്ത്യയില്‍ ടെസ്‌ല പ്ലാന്റ് തുടങ്ങുമോ എന്ന ട്വിറ്ററിലെ ചോദ്യത്തിനാണ് മസ്ക് ഇത്തരത്തില്‍ മറുപടി നല്‍കിയത്. ട്വിറ്ററിലെ അതേ ത്രെഡില്‍, സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുമോ എന്ന ചോദ്യത്തിനും മസ്ക് മറുപടി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നായിരുന്നു മസ്ക് നല്‍കിയ മറുപടി.
നേരത്തെ ലൈസന്‍സ് എടുക്കാതെ സ്റ്റാര്‍ലിങ്ക് കണക്ഷന് ബുക്കിങ് ആരംഭിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്ബനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.